
‘സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജി; ധാർഷ്ട്യം അവസാനിപ്പിക്കണം’; രമേശ് ചെന്നിത്തല
സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജിയാണെന്ന് രമേശ് ചെന്നിത്തല. ധാർഷ്ട്യം അവസാനിപ്പിച്ച് ആശാവർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ധിക്കാരത്തിന്റെ പാതയിലാണ് സർക്കാരെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ […]