Keralam

2023-24 വര്‍ഷത്തെ ആവിഷ്‌കൃത പദ്ധതിയ്ക്ക് കേന്ദ്രം ഒരുരൂപ പോലും ഗ്രാന്റ് അനുവദിച്ചില്ല: തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്

ആശ വര്‍ക്കേഴ്‌സിന് ഉള്‍പ്പെടെ നല്‍കേണ്ട കേന്ദ്ര ഫണ്ടില്‍ ആശയക്കുഴപ്പം തുടരുന്നു. 2023-24 വര്‍ഷത്തില്‍ ഒരു രൂപ പോലും ക്യാഷ് ഗ്രാന്റ് നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പറഞ്ഞു. ഇതു സംബന്ധിച്ച രേഖകള്‍ ആരോഗ്യമന്ത്രി സഭയില്‍ വച്ചു.  2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ആവിഷ്‌കൃത പദ്ധതിക്കുള്ള ക്യാഷ് ഗ്രാന്റ് […]

Keralam

‘ആശാവർക്കേഴ്സിന്റെ വേതനം കൂട്ടും, കേരളത്തിന് മുഴുവൻ കുടിശികയും നൽകിയിട്ടുണ്ട്’; ജെ പി നദ്ദ

കേരളത്തിലെ ആശാവർക്കേഴ്സിന്റെ സമരത്തിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് മുഴുവൻ കുടിശികയും നൽകിയെന്നും എന്നാൽ പണം വിനിയോഗിച്ചതിന്റെ വിവരങ്ങൾ സംസ്ഥാനം കൈമാറിയിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ആശാവർക്കേഴ്സിന്റെ വേതനം കൂട്ടുമെന്നും ജെ പി നദ്ദ വ്യക്തമാക്കി. സിപിഐ അംഗം പി […]

Keralam

ആശമാരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നു’; സിപിഐഎം സമ്മേളനത്തില്‍ മന്ത്രി വീണ ജോര്‍ജിന് വിമര്‍ശനം

ആശാ വര്‍ക്കേഴ്‌സിന്റെ സമരം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. ആശാവര്‍ക്കര്‍മാരുടെ സമരം വീണാ ജോര്‍ജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. അവരെ ആരോഗ്യമന്ത്രിയും വകുപ്പും സമരത്തിലേക്ക് തള്ളിവിടുകയായിരുന്നെന്നാണ് വിമര്‍ശനം. ചര്‍ച്ച വിളിച്ചിട്ടുപോലും ആശമാരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മന്ത്രിക്ക് […]

Keralam

‘അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണം’; കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് ആശാവര്‍ക്കേഴ്‌സിന്റെ പരാതി

സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് പരാതിയുമായി ആശാവര്‍ക്കേഴ്‌സ്. അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കേരളാ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ആശ വര്‍ക്കേഴ്‌സിനും സ്ത്രീ സമൂഹത്തിന് ആകെയും അവമതിപ്പ് ഉണ്ടാക്കിയ പരാമര്‍ശം എന്നാണ് പരാതി. സുരേഷ് ഗോപിയുടെ […]

Uncategorized

‘ആശാ വർക്കർമാർ സമരം ചെയ്യുന്ന സ്ഥലം മാറി പോയി’; കേന്ദ്ര ഓഫീസുകൾക്ക് മുന്നിലാണ് സമരം ചെയ്യേണ്ടത്, തോമസ് ഐസക്

സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ചെയ്യുന്ന ആശാപ്രവർത്തകർക്ക് സമരം ചെയ്യുന്ന സ്ഥലം മാറിപ്പോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ ഓഫീസുകൾക്ക് മുന്നിലായിരുന്നു ഇവർ സമരം ചെയ്യേണ്ടിയിരുന്നത്. ആശാ പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ സ്‌കീം ആണ്. ഇപ്പോൾ നടക്കുന്ന സമരത്തിന് രാഷ്ട്രീയം ഉണ്ട്, എന്തുകൊണ്ട് […]

Keralam

‘സമരത്തിന് പോയാല്‍ ജോലി പോകും’; ചിറയിന്‍കീഴില്‍ ആശമാരെ സിഐടിയു നേതാക്കള്‍ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആശാവര്‍ക്കേഴ്‌സ് സമരം തുടരുന്നതിനിടെ ചിറയിന്‍കീഴില്‍ ആശ വര്‍ക്കേഴ്‌സിനെ വീട് കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി.സമരത്തിന് പോയാല്‍ ജോലി ഇല്ലാതാക്കുമെന്ന് സിഐടിയു നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോഴിക്കോടും കണ്ണൂരും ബദല്‍ സമരവുമായി സിഐടിയു രംഗത്തെത്തിയിട്ടുമുണ്ട്.  സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അതിശക്തമായി മുന്നോട്ടു പോകുമ്പോഴാണ് ബദല്‍ സമരവുമായി സിഐടിയു രംഗത്തെത്തുന്നത്.സംസ്ഥാന […]

Keralam

ആശാ വർക്കർമാർക്ക് ഭക്ഷണ പൊതിയുമായി രമേശ് ചെന്നിത്തലയുടെ മകൻ

സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല എത്തി. അത്താഴ ഭക്ഷണമാണ് ആശാ വർക്കർമാർക്ക് വിതരണം ചെയ്തത്.  “താൻ എ.ഡിയായ ശ്രേഷ്ഠ പബ്ലികേഷൻ ഓഫീസിന് തൊട്ട് മുന്നിലാണ് കഴിഞ്ഞ ഒരാഴ്ചയായി സമരം നടക്കുന്നത്. […]

Keralam

48 മണിക്കൂറിനകം ഹാജരാകണമെന്ന് നോട്ടീസ്; ആശാ വർക്കേഴ്സിന്റെ സമരത്തിൽ നടപടിയുമായി പൊലീസ്

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരത്തിൽ നടപടിയുമായി പൊലീസ്. മഹാസംഗമത്തിൽ പങ്കെടുത്ത പതിനാല് പേർക്ക് പൊലീസ് നോട്ടീസ് അയച്ചു. ഉദ്ഘാടകൻ ജോസഫ് സി മാത്യു, കെ ജി താര തുടങ്ങിയവരോട് 48 മണിക്കൂറിനകം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. വേതന വർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള ആശാ വർക്കേഴ്സ് […]

Keralam

ആശാവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കും; കോണ്‍ഗ്രസ്

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി […]

Keralam

‘സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍’ ; ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഐഎം. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയെന്ന് എളമരം കരീം പറഞ്ഞു. ഇത് ഏതൊ ഒരു ഈര്‍ക്കില്‍ സംഘടന. ഒറ്റയ്ക്ക് അവരുടെ സംഘടനാശക്തികൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. സമരത്തിന്റെ പിന്നില്‍ ആരോ ഉണ്ടാകാം. നല്ല മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ അവര്‍ക്ക് ഹരമായി. പിന്നാലെ […]