Keralam

കാഫിർ പോസ്റ്റർ വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കാഫിർ പോസ്റ്റർ വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ചോദ്യങ്ങളിൽ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച മുൻ എംഎൽഎ കെ കെ ലതികയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മന്ത്രി എം ബി രാജേഷ് മറുപടി നൽകിയത്. ഇത് ഭരണപ്രതിപക്ഷ അം​ഗങ്ങൾ തമ്മിലുള്ള വാക്പോരിന് ഇടയാക്കി. കാഫിർ പോസ്റ്റർ വിവാദത്തിൽ എഫ്ഐആർ […]

Keralam

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് […]

Keralam

നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളില്‍ മാറ്റം; കെ എന്‍ ബാലഗോപാല്‍ രണ്ടാമന്‍

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നു. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്. പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം […]

Keralam

സപ്ലൈകോ വിലവർധനവ്; സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു. വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് […]

Keralam

കെട്ടിട വിസ്തീർണം അളക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തില്ല; നിയമ ഭേദഗതി നിയമസഭ പാസാക്കി

തിരുവനന്തപുരം: സംസ്ഥാന കെട്ടിട നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഇനിമുതൽ ഒറ്റത്തവണ നികുതി നിശ്ചയിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് അളവ് എടുക്കേണ്ടതില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരിട്ടു പോയി അളന്ന് തിട്ടപെടുത്തിയാണ് മുൻപ് നികുതി നിശ്ചയിച്ചിരുന്നത്. പുതിയ ഭേദഗതി പ്രകാരം […]

Keralam

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമവിലക്ക് പിൻവലിക്കണം; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം:നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന്  മാധ്യമങ്ങൾക്ക്  ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍  ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് […]

Keralam

ഇന്ധന സെസും നികുതി വർധനയും; സഭയിൽ അനിശ്ചിതകാല സത്യഗ്രഹ സമരം

തിരുവനന്തപുരം : ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. നാല് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമിരിക്കും. ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുക. ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. […]

Keralam

നിയമസഭാ ചരിത്രത്തിലാദ്യം; സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച്  ഇത്തവണ സ്പീക്കർ പാനൽ പൂർണമായും വനിതകളാണ്. സ്പീക്കർ പാനലില്‍ മുഴുവൻ വനിതകളെത്തുന്നത് ആദ്യമായാണ്. വനിതകൾ പാനലില്‍ വരണമെന്ന് നിര്‍ദേശിച്ചത് സ്പീക്കർ എ.എൻ. ഷംസീറാണ്. ഭരണപക്ഷത്ത് നിന്ന് യു. പ്രതിഭ, സി.കെ ആശ എന്നിവരെത്തിയപ്പോൾ പ്രതിപക്ഷത്ത് നിന്ന് കെ.കെ രമയെയും ഉൾപ്പെടുത്തി. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും […]