Local

അതിരമ്പുഴയിൽ കേരളോത്സവത്തിന് തുടക്കമായി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിന്റെ ഭാഗമായി മാന്നാനം കെ ഇ കോളേജ് മൈതാനത്തു നടന്ന അത്ലറ്റിക്സിലും ഗെയിംസിലുമായി നിരവധി മത്സരങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. 

Local

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

അതിരമ്പുഴ: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെയും, നിത്യോപയോഗ സാധനങ്ങളുടെ വിലവർധവിനെതിരെയും, സർക്കാരിന്റെ ധൂർത്തിനെതിരെയും യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രിൻസ് ലുക്കോസ് , കെ […]

Local

ലോക കാഴ്ച ദിനത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം അതിരമ്പുഴയിൽ നടന്നു

അതിരമ്പുഴ: ലോക കാഴ്ച ദിനത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് നടന്നു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും, ആരോഗ്യ കേരളത്തിന്റെയും, അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ലോക കാഴ്ചദിനാചരണം നടത്തിയത്‌.  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് […]

Local

എം ജി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു

അതിരമ്പുഴ: അതിരമ്പുഴ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എം പി  എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഒപ്പ് […]

No Picture
Local

മാലിന്യ മുക്തം നവകേരളം പദ്ധതി; അതിരമ്പുഴയിൽ സംഘാടക സമിതി യോഗം ചേർന്നു

അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതി യുടെ ഭാഗമായി ഒക്ടോബർ 1, 2 തീയതികളിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അതിരമ്പുഴ പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് […]

No Picture
Local

അതിരമ്പുഴയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ ആയുർവ്വേദ ഡിസ്പൻസറിയുടെയും, കോട്ടക്കുപുറം ഗ്രാമോദ്ധാരണസംഘം വായനശാലയും സംയുക്തമായി വായനശാല ഹാളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. വിവിധതരം പകർച്ച വ്യാധികളെക്കുറിച്ചും അവയുടെ പ്രതിരോധത്തെ പറ്റിയും ബോധവൽക്കരണം നടത്തി. കൂടാതെ  വൈദ്യ പരിശോധനയും, സൗജന്യ ഔഷധ മരുന്ന് […]

Local

കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ മധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ബാൻഡ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ മുത്തുകുടകളേന്തി നൂറു കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പള്ളിയിൽ നിന്നും ആരംഭിച്ച് പ്രദക്ഷിണം വിശുദ്ധ യൂദാ ശ്ലീഹായുടെ […]

Local

വെറ്ററിനറി ഡിസ്പൻസറിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

ഏറ്റുമാനൂർ: മൃഗസംരക്ഷണ വകുപ്പ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വെറ്ററിനറി ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തവളക്കുഴി ക്ഷീരകർഷക സംഘത്തിൽ ക്ഷീര കർഷകർക്ക് വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. പശുക്കൾക്ക് ആവശ്യമായ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് റ്റി.ഡി. മാത്യു യോഗത്തിൽ […]

Local

കുട്ടികളിലെ ത്വക്ക് രോഗ പരിശോധന പരിപാടിയായ ‘ബാലമിത്ര’ പദ്ധിതിക്ക്‌ അതിരമ്പുഴയിൽ തുടക്കമായി

അതിരമ്പുഴ: കുട്ടികളിലെ ത്വക്ക് രോഗ പരിശോധന പരിപാടിയായ ‘ബാലമിത്ര’ പദ്ധിതിയുടെ  അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്, സ്കൂൾതല  ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിച്ചു. സെന്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആഡിറ്റേറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. […]

Local

കോട്ടയം തപാൽ ഡിവിഷന്റെ നേതൃത്വത്തിൽ അതിരമ്പുഴയിൽ ആധാർ മേള സംഘടിപ്പിച്ചു

അതിരമ്പുഴ: പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോട്ടയം തപാൽ ഡിവിഷന്റെ നേതൃത്വത്തിൽ അതിരമ്പുഴ വിശ്വമാതാ ഹാളിൽ സംഘടിപ്പിച്ച ആധാർ മേള അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. പുതിയ ആധാർ കാർഡ് എടുക്കുന്നതിനും , നിലവിലെ ആധാർ കാർഡിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സൗകര്യം ലഭ്യമാക്കി. ഇനിയും […]