Local

അതിരമ്പുഴ ശിശുദിനത്തോടനുബന്ധിച്ച് യുവദീപ്തി എസ് എം വൈ എം പ്രവർത്തകർ അങ്കണവാടി കുട്ടികൾക്ക്‌ മധുരം നൽകി

അതിരമ്പുഴ: ശിശുദിനത്തോടനുബന്ധിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ യുവജനസംഘടനയായ യുവദീപ്തി എസ് എം വൈ എം അംഗങ്ങൾ അതിരമ്പുഴയിലെ അങ്കണവാടികൾ സന്ദർശിച്ച് കുട്ടികൾക്ക് മധുരം നൽകി. യൂണിറ്റ് ഡയറക്ടർ ആയ ഫാ. നവീൻ മാമ്മൂട്ടിലിന്റെ നേതൃത്വത്തിലാണ് മാറാമ്പ്, യൂണിവേഴ്സിറ്റി, മണ്ണാർകുന്ന് എന്നിവിടങ്ങളിലെ അംഗണവാടികളിൽ സന്ദർശനം നടത്തിയത്. അങ്കണവാടികളിലെ […]

Local

അതിരമ്പുഴ സർക്കാർ ആശുപത്രിയിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് കേരളാ കോൺഗ്രസ് (എം)

അതിരമ്പുഴ: അതിരമ്പുഴ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് കേരളാ കോൺഗ്രസ് (എം ) മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു.അതിരമ്പുഴ ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കുവാൻ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം ) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് […]

Local

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ബാഡ്മിൻ്റൺ വെള്ളി മെഡൽ നേടി അതിരമ്പുഴ സ്വദേശിനി സാന്ദ്ര അൽഫോൻസാ തോമസ്

അതിരമ്പുഴ : സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ബാഡ്മിൻ്റണിൽ വെള്ളി മെഡൽ നേടി സാന്ദ്ര അൽഫോൻസാ തോമസ് അതിരമ്പുഴയുടെ അഭിമാനമായി. ജൂനിയർ ഗേൾസ് ബാഡ്മിൻ്റൺ വിഭാഗത്തിലാണ് സാന്ദ്ര വെള്ളി മെഡൽ നേടിയത്. അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. അതിരമ്പുഴ പറയരുകുഴിയിൽ തോമസ് സെബാസ്റ്റ്യൻ്റെയും സോണിയ […]

Local

അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

അതിരമ്പുഴ :അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അതിരമ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ, സർവീസ് സെന്ററിലെ ജീവനക്കാരനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് സംഘമായി എത്തി ജീവനക്കാരെ ആക്രമിക്കുകയും കടകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത‌ കേസിലാണ് പ്രതികളായ 5 പേരെ […]

Local

അതിരമ്പുഴ ശ്രീകണ്ഠമംഗലം നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

 അതിരമ്പുഴ : ശ്രീകണ്ഠമംഗലം നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് മെമ്പർ  അശ്വതി മോൾ കെ എ  ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് പി ജി അനിൽകുമാർ അധ്യക്ഷനായിരുന്നു. ലഹരി വസ്തുക്കളുടെ ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും കപ്പാസിറ്റി ബിൽഡിംഗ് ലൈഫ് സ്കിൽസ് പ്രോഗ്രാമും നടത്തി

അതിരമ്പുഴ : കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസി (എസ്.എൽ.സി.എ) കേരള, ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അതിരമ്പുഴ യുവദീപ്തി ഫൊറോനയുടെ സഹകരണത്തോടെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, എൻ.എസ്.എസ് […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച, ‘ഉന്നാൽ മുടിയും’ എന്ന ഹെയർ ഡൊണേഷൻ പരിപാടി,സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ‘ഉന്നാൽ മുടിയും’ എന്ന ഹെയർ ഡൊണേഷൻ പരിപാടി, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. നവീൻ മമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രസ്  ബിനി ജോസഫ് സ്വാഗതം ആശംസിച്ചു. ഒൻപതു കുട്ടികൾ […]

Local

വിജയത്തേരിലേറി അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ പി സ്കൂൾ

അതിരമ്പുഴ:ഏറ്റുമാനൂർ സബ്ജില്ല ശാസ്ത്രോൽസവത്തിൽ സാമൂഹ്യശാസ്ത്രത്തിൽ ഒന്നാം സ്ഥാനം ഓവറോൾ ട്രോഫിയും, ഗണിത ശാസ്ത്രം, ശാസ്ത്രം എന്നിവയിൽ രണ്ടാം സ്ഥാനം ഓവറോൾ ട്രോഫിയും  പ്രവൃത്തിപരിചയമേളയിൽ മികച്ച വിജയo എന്നിവ കരസ്ഥമാക്കിയ സെൻ്റ് അലോഷ്യസ് എൽ പി സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും  സ്കൂൾ മാനേജർ ഡോ.ജോസഫ് മുണ്ടകത്തിൽ അഭിനന്ദിച്ചു. ചിട്ടയായ പരിശീലനവും, […]

Local

രുചി മേളം ഒരുക്കി അതിരമ്പുഴ സെൻ്റ്  മേരീസ് എൽപി സ്കൂളിലെ സിന്ധു രാജീവ്

ഏറ്റുമാനൂർ: പി എം പോഷന്റെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ ഏറ്റുമാനൂർ ഉപജില്ലയിൽ നിന്നും അതിരമ്പുഴ സെൻ്റ്  മേരീസ് എൽപി സ്കൂളിലെ സിന്ധു രാജീവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പോഷക സമൃദ്ധമായ വിഭവം തയ്യാറാക്കിയതിനോടൊപ്പം തയ്യാറാക്കാൻ എടുത്ത രീതിയും വൃത്തിയും , പ്രദർശിപ്പിച്ച രീതിയും […]

Local

ഏറ്റുമാനൂർ ഉപജില്ല പ്രവൃത്തി പരിചയമേളയിൽ സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ പി സ്കൂൾ

അതിരമ്പുഴ :ഏറ്റുമാനൂർ ഉപജില്ല പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത പത്തിനങ്ങളിൽ നാല് ഒന്നാം സ്ഥാനവും എ ഗ്രേഡും മൂന്ന് രണ്ടാം സ്ഥാനവും എ ഗ്രേഡും മൂന്നിനങ്ങളിൽ എ ഗ്രേഡും നേടി ആകെ 62 പോയിന്റോടുകൂടി സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി അതിരമ്പുഴ സെൻ്റ്  മേരീസ് എൽ പി സ്കൂൾ ടീം. പങ്കെടുത്ത […]