Local

800 ൽ പരം ഒഴിവുകളിലേക്ക്‌ സൗജന്യ തൊഴിൽമേള അതിരമ്പുഴയിൽ

അതിരമ്പുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 ന്‌ ‘പ്രയുക്തി’ ജോബ് ഡ്രൈവ്‌ നടത്തുന്നു. കേരളത്തിലെ വിവിധ പ്രൈവറ്റ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികളിലേക്കും, പ്രമുഖ സഹകരണ സൊസൈറ്റിയിലേക്കും. ഫിനാൻഷ്യൽ സ്ഥാപനത്തിലേക്കും പ്ലസ് ടു, ഐടിഐ, […]

Local

മഴവിൽ മനോരമയിലെ ‘ഉടൻ പണത്തിൽ’ പങ്കെടുത്തു പണം വാരി അതിരമ്പുഴയിലെ വീട്ടമ്മ

അതിരമ്പുഴ: മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തു വരുന്ന ഉടൻ പണത്തിൽ പങ്കെടുത്തു മുക്കാൽ ലക്ഷത്തോളം രൂപ നേടി അതിരമ്പുഴയിലെ വീട്ടമ്മ. അതിരമ്പുഴ കാരപ്പറമ്പിൽ ജോസ് സേവ്യറിന്റെ ഭാര്യ ജോയ്‌സ് ജോസ് ആണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മാസം കോട്ടയത്ത് വെച്ച് നടന്ന രണ്ടു ഒഡിഷനിലും വിജയിച്ചതിനെത്തുടർന്നു ജോയ്‌സ് […]

No Picture
Local

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം പതാക ഉയർത്തി

അതിരമ്പുഴ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഏറ്റുമാനൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോറോയി പൊന്നാറ്റിൽ പതാക ഉയർത്തി. അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്‌ ജൂബി ഐക്കരകുഴി,രാജു ഞരളികോട്ടിൽ, ജോജി വട്ടമല, ജോസഫ് എട്ടുകാട്ടിൽ ,മത്തായി […]

Local

തദ്ദേശ അദാലത്ത് ആഗസ്റ്റ് 24ന് അതിരമ്പുഴയിൽ

അതിരമ്പുഴ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 24ന് അതിരമ്പുഴയിൽ നടക്കും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ 24ന് രാവിലെ 8.30 മുതൽ അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലാണ് അദാലത്ത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം […]

Local

വയനാട് ദുരന്തത്തിൽ അനുശോചിച്ച് അതിരമ്പുഴ സെൻ്റ് മേരിസ് എൽപി സ്കൂൾ

അതിരമ്പുഴ : അതിരമ്പുഴ സെൻ്റ്  മേരിസ് എൽ. പി സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  അൽഫോൻസാ മാത്യു ദുരന്തത്തിൽ പെട്ട് മരണമടഞ്ഞവരുടെ പാവന സ്മരണയ്ക്ക് മുന്നിൽ ദീപാർച്ചന നടത്തി. അധ്യാപികയായ സിസ്റ്റർ അമല മഠത്തിക്കളം അനുശോചനം രേഖപ്പെടുത്തി. […]

Local

അതിരമ്പുഴയിൽ വൻ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴയിൽ 3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 9 മണിയോടെ അതിരമ്പുഴ ടൗണിനും എം ജി യൂണിവേഴ്സിറ്റിക്കും ഇടയിലുള്ള പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. […]

Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മൂന്നാം വാർഡ് മെമ്പറുമായ സജി തടത്തിൽ രാജിവെച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മൂന്നാം വാർഡ് മെമ്പറുമായ സജി തടത്തിൽ  തൽസ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്ന് സജി തടത്തിൽ പറഞ്ഞു. അതിരമ്പുഴ സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയായ സജി തടത്തിൽ മുൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.  അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ യു […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയിറങ്ങി

അതിരമ്പുഴ : അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയിറങ്ങി. വൈകുന്നേരം 6:15 ന് ഫാ. ജോബി മംഗലത്തുകാരോട്ട് സിഎംഐ അർപ്പിച്ച ആഘോഷമായ തിരുനാൾ കുർബാനയെ തുടർന്ന് നടന്ന മെഴുകുതിരി പ്രദിക്ഷണത്തിനും ലദീഞ്ഞിനും നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വികാരി ഫാ. ഡോ. […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറി. വൈകുന്നേരം 5:15 ന്  വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ.അലക്സ്‌ വടശ്ശേരി സി ആർ എം, ഫാ ടോണി കോയിൽ പറമ്പിൽ, […]

Local

അതിരമ്പുഴ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് റോഡിൽ ഗതാഗത തടസ്സം

അതിരമ്പുഴ : അതിരമ്പുഴ മെഡിക്കൽ കോളേജിൽ റോഡിൽ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് ഗതാഗത തടസ്സം. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി മരം മുറിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന പ്ലാവിന്റെ ശിഖരങ്ങളാണ് റോഡിലേക്ക് വീണത്.