Keralam

‘ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു’; ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി

അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഒരു സംഘം യുവാക്കൾ വിദ്യാർത്ഥിയെ ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ച ശേഷം മർദ്ദിച്ചുവെന്നാണ് പരാതി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. സഹോദരനോടുള്ള വൈരാഗ്യത്തിലാണ് കുട്ടിയെ മർദിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കുട്ടിയുടെ പിതാവ് അടൂർ പോലീസ് […]

Keralam

വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി; ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു

വയനാട്ടിലെ മാനന്തവാടി കുടൽകടവിൽ, ടൂറിസ്റ്റുകളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ മർദ്ദിച്ചതായി. ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇതിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ റോഡിലൂടെ വലിച്ചിഴച്ചു. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച കുടൽകടവ് സ്വദേശി മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് […]

Keralam

ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മർദിച്ച് യുവാവ്

വൈദ്യുത ബില്ലടക്കാൻ ഫോൺ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ യുവാവ് ഓഫീസിലെത്തി മർദിച്ചു. മലപ്പുറം വണ്ടൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുനിൽ ബാബുവിനാണ് മർദനമേറ്റത്. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് വണ്ടൂർ സ്വദേശി സക്കറിയ സാദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാൽ ലിസ്റ്റ് നോക്കി […]

District News

കോട്ടയം ചങ്ങനാശേരി കുരിശുമ്മൂട്ടിലെ റോഡരികിലെ കടയിൽ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി

കോട്ടയം: ചങ്ങനാശേരി കുരിശുമ്മൂട്ടിലെ റോഡരികിലെ കടയിൽ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി.കുരിശുമ്മൂട് പ്ലാപ്പറമ്പിൽ ഗസാലി(39)യെയാണ് അക്രമി തലയ്ക്കടിച്ചു വീഴ്ത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനു സമീപത്തെ കടയിൽ പാൽ വാങ്ങാൻ വന്നതായിരുന്നു ഗസാലി. ഇയാൾ കടയിൽ എത്തുമ്പോൾ ഇയാളുടെ സുഹൃത്തും സമീപത്ത് നിന്നിരുന്നു. […]

World

ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ചാവേർ ആക്രമണം; വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 23 വർഷം

ലോക മനസാക്ഷിയെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 23 വർഷം. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അൽ ഖ്വയിദ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല. 2001 സപ്തംബർ 11, ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയെടുപ്പോടെ നിന്ന് അമേരിക്കയുടെ ആത്മാഭിമാനത്തിന് മുറിവേറ്റ ദിനം. അൽഖ്വയിദ ഭീകരർ […]

Keralam

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി; പാലക്കാട് 19 കാരിയ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ

എലപ്പുള്ളി: സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിൽ 19 കാരിയ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ. പാലക്കാട് എലപ്പുള്ളി നോമ്പിക്കോട് സ്വദേശി സുരേഷിന്‍റെ മകൾ ആര്യയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ സഹോദരൻ സൂരജ് (25) നെ കസബ പോലീസ് അറസ്റ്റു ചെയ്തു. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ […]

India

കോയമ്പത്തൂരിൽ മലയാളികൾക്കെതിരേ ആക്രമണം; 4 പേർ അറസ്റ്റിൽ

കൊച്ചി: കോയമ്പത്തൂരിൽ മലയാളികൾക്കെതിരേ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം. സംഭവവുമായി ബന്ധപ്പട്ട് സൈനികൻ ഉൾപ്പെടെ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ്, രമേഷ് ബാബു, വിഷ്ണു, അജയ് കുമാർ എന്നിവരെയാണ് മധുക്കര പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയായ വിഷ്ണു […]

India

പാർലമെൻ്റ് സുരക്ഷാ വീഴ്ച കേസ്: വിചാരണ അതിവേഗം പൂർത്തിയാക്കാൻ ശ്രമം

പാർലമെൻ്റിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ച സംഭവത്തിൽ ദില്ലി പോലീസ് കോടതിയിൽ കുറ്റപത്രം നൽകി. കേസിലെ ആറ് പ്രതികൾക്കെതിരെയാണ് യുഎപിഎ അടക്കം വകുപ്പുകൾ ചുമത്തിയാണ് ആയിരത്തോളം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2001 ലെ പാർലമെൻ്റ് ആക്രമണത്തിൻ്റെ ഇക്കഴിഞ്ഞ വാർഷികത്തിനാണ് പ്രതിഷേധക്കാർ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാർലമെൻ്റിന് അകത്തേക്ക് കടന്നത്. മൈസുരു […]

Keralam

ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്

പാലക്കാട്: ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയില്‍ ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരന്‍, മകന്‍ കാര്‍ത്തി, കുമാരൻ്റെ സഹോദരന്‍ നടരാജന്‍, ഭാര്യ സെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു തുടങ്ങിയവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തില്‍ വെട്ടേറ്റ കുമാരനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ […]

Keralam

സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി; ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

കുമളി: ഇടുക്കിയിലെ കുമളിയ്ക്കടുത്ത് സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് അക്രമണത്തിൽ പരുക്കേറ്റ രാജീവിൻ്റെ ചികിത്സ ചെലവിനുള്ള തുക അനുവദിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ തയ്യാറായിട്ടില്ല. ഇതുമൂലം ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കൾ. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]