Keralam

ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങിയ എറണാകുളം മുൻ ആർടിഒയ്ക്ക് ജാമ്യം

ബസിന് പെർമിറ്റ് നൽകാൻ മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട കേസിൽ വിജിലൻസ് പിടികൂടിയ എറണാകുളം മുൻ ആർടിഒ ജെയ്സന് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് ഏജന്റുമാർക്കും ജാമ്യം ലഭിച്ചു. റിമാൻഡ് കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായതിന് ശേഷം […]

Keralam

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്. […]

India

നടൻ ആയതുകൊണ്ട് വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല; അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഇടക്കാല ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. അല്ലു അർജുന് വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്ന് തെലങ്കാന ഹൈക്കോടതി പറഞ്ഞു. നടൻ ആയതുകൊണ്ട് ആ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശക്തമായ […]

Keralam

മൈനാഗപ്പള്ളി അപകടം; ഒന്നാം പ്രതി അജ്‌മലിന് ജാമ്യം

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്‌മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 59 ദിവസത്തിന് ശേഷമാണ് കേസിൽ അജ്മലിന് ജാമ്യം ലഭിക്കുന്നത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തൻ്റെ നിർദ്ദേശപ്രകാരമല്ല അജ്മൽ വാഹനം ഓടിച്ചതെന്നും ജീവഭയം കൊണ്ടാണെന്നുമായിരുന്നു […]

Keralam

സെക്രട്ടറിയേറ്റ് മാർച്ച്: രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ഉപാധികളോടെ ജാമ്യം

സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ജാമ്യം. കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് പിഴ അടയ്ക്കണമെന്ന് കോടതി നിർദേശിച്ചു. സമര പരിപാടികളുമായി സെക്രട്ടറിയേറ്റിന് മുന്നിൽ എത്തരുതെന്ന് കോടതി നിർദേശം. തിരുവനന്തപുരം മൂന്നാം ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് […]

India

ഡല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം; 17 മാസത്തിന് ശേഷം പുറത്തേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയ്ക്ക് ജാമ്യം. ഇഡി, സിബിഐ എന്നിവയെടുത്ത കേസുകളിലാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് സിസോദിയയുടെ ഹര്‍ജി പരിഗണിച്ചത്. രണ്ടു ലക്ഷം […]

Keralam

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയ്ക്ക് ജാമ്യം

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതിയായ അനുപമയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയായിരുന്നു ജാമ്യം. പഠനാവശ്യത്തിനായിജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപയുടെ വാദം. പെൺകുട്ടിയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.സാക്ഷികളെ സ്വാധീനിക്കരുതെന്നും രണ്ടാെഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. […]

India

ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ജാ‍ർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു. ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറൻ ജയിലിൽ കഴിഞ്ഞ് വരികെയാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി […]

India

അരവിന്ദ് കെജ്‌രിവാളിന് റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി. റോസ് അവന്യു കോടതി ജഡ്ജി ജൂൺ 20ന് നൽകിയ ജാമ്യത്തിനെതിരെ ഇ ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഇഡിയുടെ വാദങ്ങൾ വിചാരണക്കോടതി ജഡ്ജി പരിഗണിച്ചില്ലെന്നും അതിനാൽ ഉത്തരവ് അംഗീകരിക്കാൻ […]

Entertainment

സാമ്പത്തിക തട്ടിപ്പ്‌: ജോണി സാഗരികയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി, ഒരു മാസമായി കോയമ്പത്തൂർ ജയിലിൽ

സിനിമകൾ നിർമിക്കാൻ പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ കോയമ്പത്തൂരിലെ ജയിലിൽ കഴിയുന്ന പ്രശസ്‌ത സിനിമാ നിർമാതാവ്‌ ജോണി സാഗരിഗയുടെ ജാമ്യാപേക്ഷ കോയമ്പത്തൂർ കോടതി വീണ്ടും തള്ളി. ഒരു മാസമായി കോയമ്പത്തൂർ ജയിലിൽ റിമാൻഡിലുള്ള ജോണി സാഗരിക സമർപ്പിച്ച മൂന്നാമത്‌ ജാമ്യാപേക്ഷയാണ്‌ കോയമ്പത്തൂർ കോടതി ചൊവ്വാഴ്‌ച തള്ളിയത്‌. ഇനി തമിഴ്നാട് […]