India

ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി

ബെംഗളൂരു : ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. ദമ്പതികൾ ഓൺലൈനായി ഓർഡർ ചെയ്ത സാധനത്തിന് പകരം പാമ്പിനെയാണ് കിട്ടിയതെന്നാണ് പരാതി. ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന ​ദമ്പതികൾക്കാണ് ഇത്തരത്തിലൊരു ​ദുരനുഭവം […]

India

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തീ കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് എമര്‍ജന്‍സി […]

India

ബംഗളൂരുവിൽ ബിയർ വിൽപ്പന കുത്തനെ കൂടി; ഈ വർഷം ഇതുവരെ 20% വർധന

ബംഗളൂരു: വേനൽച്ചൂടിനൊപ്പം ബിയർ വിൽപ്പന ക്രമാതീതമായി ഉയർന്നു. ഈ വർഷം ഇതുവരെ ബീയർ വിൽപ്പന 20% വർധിച്ചതായി നാഷണൽ റസ്റ്ററന്‍റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു. ഫെബ്രുവരിക്ക് ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപ്പനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്. ചൂടു കൂടിയതോടെ […]

Entertainment

ബംഗളൂരുവിൽ ദാഹമകറ്റാൻ വീട്ടില്‍ കയറിയ കുരങ്ങൻ്റെ വീഡിയോ വൈറല്‍

വേനല്‍ കടുത്തതോടെ ബംഗളൂരു നഗരത്തില്‍ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഒരിറ്റ് വെള്ളത്തിനായി നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ്. ദാഹമകറ്റാന്‍ അല്‍പ്പം വെള്ളത്തിനായി നഗരത്തിലെ ഒരു വീട്ടില്‍ കയറിയ കുരങ്ങൻ്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുറന്നിട്ട ജനാല വഴി അടുക്കളയിലേക്ക് എത്തിയ കുരങ്ങന്‍ ദാഹമകറ്റാനായി വെള്ളം അന്വേഷിക്കുന്ന വീഡിയോയാണിത്. […]

India

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസിൻ്റെ എക്‌സ് പോസ്റ്റിലൂടെയാണ് വാർത്ത പുറത്ത് വന്നത്. ആനക്കോണ്ടയെ കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ് […]

India

ബെം​ഗളൂരുവിലെ മെട്രോയിൽ കയറാനെത്തിയ തൊഴിലാളിയെ ജീവനക്കാർ തടഞ്ഞതായി പരാതി: വീഡിയോ

ബെം​ഗളൂരു: ചൊവ്വാഴ്ച ഷർട്ടിൻ്റെ രണ്ട് ബട്ടൻസിടാത്തയാളെ ബെം​ഗളൂരു മെട്രോയിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി. യാത്രക്കാരനെ ദൊഡ്ഡകല്ലസന്ദ്ര മെട്രോ സ്‌റ്റേഷനിലെ ബിഎംആർസിഎൽ തടഞ്ഞതായാണ് ആരോപണമുയർന്നത്.  ജീവനക്കാർ ഇയാളോട് ഷർട്ടിൻ്റെ ബട്ടൺ ഇട്ട് വൃത്തിയുള്ള വസ്ത്രം ധരിച്ച് എത്താനും അല്ലെങ്കിൽ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതായി ഇയാൾ ആരോപിച്ചു. സഹയാത്രികർ ഇടപെട്ടാണ് […]

India

കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നഗ്നയാക്കി പണം തട്ടിയെന്ന് പരാതി

ബെംഗളൂരു: കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നഗ്നയാക്കി പണം തട്ടിയെന്ന് പരാതി. മുംബൈ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് സംഘം അഭിഭാഷകയായ യുവതിയെ വിളിക്കുന്നത്. യുവതിയുടെ കൈവശം സിംഗപ്പൂരിൽ നിന്ന് അയച്ച മയക്കുമരുന്ന് ഉണ്ടെന്ന് വിവരം കിട്ടിയെന്ന് പറഞ്ഞ തട്ടിപ്പ് സംഘം വീഡിയോ കോളിൽ ‘നാർക്കോട്ടിക്’ ടെസ്റ്റിന് […]

India

ബംഗളൂരുവില്‍ വാഹനങ്ങള്‍ കഴുകി, ചെടികള്‍ നനച്ചു; 22 കുടുംബങ്ങള്‍ക്ക് പിഴ

ബംഗളൂരു: വാഹനങ്ങള്‍ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങള്‍ക്ക് പിഴ ചുമത്തി. ബംഗളൂരുവിലുള്ള കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ബോര്‍ഡ് പിഴ ചുമത്തിയത്. കര്‍ണാടകയില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലസംരക്ഷണത്തിനുള്ള ജലവിതരണ ബോര്‍ഡിൻ്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപയാണ് പിഴയടക്കേണ്ടത്. ബംഗളൂരുവിൻ്റെ […]

India

ബെംഗളൂരുവിൽ വറ്റിവരണ്ടത് 3000 കുഴൽക്കിണറുകൾ; സ്‌കൂളുകൾ അടയ്ക്കുകയാണ്

ബെംഗളൂരു: ശക്തമായ എല്‍നിനോ പ്രതിഭാസത്തിലൂടെ കടന്ന് പോകുകയാണ് ദക്ഷിണേന്ത്യ. ഇതിന്‍റെ ഏറ്റവും മോശമായ അവസ്ഥ സംജാതമായത് ബെംഗളൂരു നഗരത്തിലാണ്. നഗരത്തിലെ ഏതാണ്ട് 3,000 ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരു നഗരത്തിലെ സ്കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും […]

Keralam

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക്; ചാര്‍ട്ടേഡ് വിമാനം ഏർപ്പാടാക്കി എഐസിസി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് […]