Technology

ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി യമഹ

155 സിസി വിഭാഗത്തില്‍ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി യമഹ. 2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്. ഇന്റഗ്രേറ്റഡ് ഫ്രണ്ട് ടേണ്‍ സിഗ്നലുകള്‍ ഇപ്പോള്‍ എയര്‍ ഇന്‍ടേക്ക് ഏരിയയില്‍ സ്ഥാപിച്ചുകൊണ്ട് പുതിയ രൂപമാറ്റത്തിലാണ് […]

Technology

നിരത്ത് കീഴടക്കാൻ വീണ്ടും ആര്‍എക്‌സ് 100 വരുന്നു, സ്റ്റെലിഷ് ലുക്ക്; നിരവധി ഫീച്ചറുകള്‍

ന്യൂഡല്‍ഹി: ഒരു കാലത്ത് നിരത്ത് വാണിരുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ആര്‍എക്‌സ് 100 വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ആര്‍എക്‌സ് 100ല്‍ നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍സൈക്കിള്‍ പരമ്പരാഗത 98.62 സിസി എന്‍ജിനോട് കൂടി […]

Business

ബജറ്റ് സെഗ്മന്റിലേക്ക് കവാസാക്കി; ലക്ഷ്യമിടുന്നത് മധ്യവർഗത്തെ, വിപണി കീഴടക്കാൻ ക്ലാസിക്ക് ലുക്കില്‍ ഡബ്ല്യു175

ആഡംബര ബൈക്കുകള്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ മുൻനിരയിലുള്ള നിർമാതാക്കളാണ് കവാസാക്കി. നിഞ്ച എച്ച്2ആർ, എലിമിനേറ്റർ, വുള്‍കാൻ എസ് തുടങ്ങിയ മോഡലുകള്‍ ആഗോളതലത്തില്‍ തന്നെ ജനപ്രീതി നേടിയവയാണ്. സവിശേഷതകളുടേയും പ്രകടനത്തിന്റേയും കാര്യത്തില്‍ ഏറെ മുന്നിലുള്ള കവാസാക്കി ബൈക്കുകള്‍ വിലയുടെ കാര്യത്തിലും പിന്നോട്ടല്ല. എന്നാല്‍, ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ആഡംബര ബൈക്കുകളേക്കാള്‍ സ്വീകാര്യത […]

Keralam

ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ […]

Local

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

കാണക്കാരി: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്. വടവാതൂർ ചിറയ്ക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീണി (18) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കാണക്കാരി ജം​ഗ്ഷൻ […]

Keralam

കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; ബസിനടിയിലേക്ക് വീണ യുവതിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: ബസിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ പൂക്കളത്താണ് അപകടം. താഴംങ്കോട് സ്വദേശിനി ഹുദ (24 ) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിക്കുകയും ബൈക്കിൽ ഉണ്ടായിരുന്ന യുവതി തെറിച്ച് ബസിനടിയിൽപ്പെടുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഭർത്താവും കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവതി […]

India

ചെന്നൈയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയുൾപ്പെടെ 5 മരണം

ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 5 മരണം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 4 പേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. മരിച്ചവരിൽ 2 സ്ത്രീയും 2 പുരുഷനും 8 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. കാർ ബൈക്കിലിടിച്ച് മറിയുകയായിരുന്നു.

Keralam

കാട്ടുപന്നി ബൈക്കിലിടിച്ച് 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റു. മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്.  പന്നിക്കോട് – കണ്ണാടി റോഡിൽ തില്ലങ്കാടിനും പന്നിക്കോടിനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്. നെന്മാറയിലേക്ക് ബൈക്കിൽ പോകുമ്പോൾ പാഞ്ഞ് […]

Keralam

പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ എല്‍ദോസ്, മകള്‍ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലാണ് ടിപ്പര്‍ ലോറി വന്നതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. ടിപ്പര്‍ ബൈക്കിന് […]

Keralam

ഓടുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ പൊള്ളലേറ്റു മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ചു. സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അണക്കര കളങ്ങരയിൽ തങ്കച്ചൻ(50) ആണ് മരിച്ചത്. തീപിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. ബസ് ഡ്രൈവറായ എബ്രാഹം രാവിലെ ബൈക്കിൽ ബസ് […]