Keralam

‘രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല’; ബിനോയ് വിശ്വം

രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ല കാരണം ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണ്. അതുകൊണ്ടുതന്നെ ആ പാർട്ടിക്ക് പറ്റിയ ആളെയാണ് അവർ സംസ്ഥാന അധ്യക്ഷനാക്കിയത് ബിനോയ് വിശ്വം പറഞ്ഞു. […]

Keralam

പാർട്ടിയെ ദുർബലമാക്കാനുള്ള ശ്രമത്തിന് കെ ഇ ഇസ്മയിൽ നിന്നുകൊടുക്കില്ലെന്നാണ് വിശ്വാസം; ബിനോയ് വിശ്വം

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിനെ മുൻനിർത്തി ഭിന്നത ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. സമാന്തര പാർട്ടി പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല. കെ ഇസ്മയിൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. അനുഭവസമ്പത്തും പരിചയവും ഉള്ള ഇസ്മയിൽ സമാന്തര പാർട്ടി പ്രവർത്തനവുമായി മുന്നോട്ടു […]

Keralam

രാസലഹരി വ്യാപനത്തിനെതിരെ സാമൂഹ്യ-രാഷ്ട്രീയ ശക്തികൾ മുന്നിട്ടിറങ്ങണം; ബിനോയ് വിശ്വം

രാസലഹരി വ്യാപനത്തിനെതിരെ എല്ലാ സാമൂഹ്യ-രാഷ്ട്രീയ ശക്തികളും മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. രാസലഹരി വ്യാപനമാണ് കേരളം നേടുന്ന വലിയ വിപത്ത്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഘടകങ്ങൾ തിരിച്ചറിയണം. അത് മനസിലാക്കി കൊണ്ടുളള ജനകീയ പ്രക്ഷോഭമാണ് ഉയർന്ന് വരേണ്ടതെന്നും ബിനോയ് വിശ്വം […]

Keralam

സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ചയിൽ രാഷ്ട്രീയ ഉളളടക്കമില്ല; ബിനോയ് വിശ്വം

സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ചകൾക്ക് രാഷ്ട്രീയ ഉളളടക്കമില്ലെന്ന് വിമർശിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ മുഖമാസികയായ നവയുഗത്തിൽ എഴുതുന്ന ബ്രാഞ്ച് സെക്രട്ടറിമാർക്കുളള കുറിപ്പിലാണ് വിമർശനം. പല ബ്രാഞ്ചുകളുടെയും പ്രവർത്തന റിപ്പോർട്ട് ശുഷ്കമായിരുന്നു. മേൽഘടകങ്ങൾ ഏൽപ്പിച്ച കാര്യങ്ങൾ യാന്ത്രികമായി ചെയ്തതിൻെറ വിരസ വിവരണം മാത്രമായിരുന്നു റിപ്പോർട്ടുകളെന്നാണ് ബിനോയ് വിശ്വത്തിൻെറ […]

Keralam

ശശി തരൂരിൻ്റെ ലേഖനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ശശി തരൂരിൻ്റെ ലേഖനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തരൂരിൻ്റെ മോദി സ്തുതിയെ എതിർക്കുകയും ചെയ്യുന്നു. ഒരു പാട് കാലം എല്ലാ ഇടതുപക്ഷ വിരുദ്ധരും ഇടതുപക്ഷം വികസന വിരുദ്ധരാണെന്ന് പറഞ്ഞു നടന്നു. അതെല്ലാം തെറ്റാണെന്ന് കോൺഗ്രസിൻ്റെ സമുന്നത നേതാവ് തന്നെ തെറ്റാണെന്ന് പറഞ്ഞിരിക്കുന്നു. ആ […]

Uncategorized

സിപിഐ വികസനം മുടക്കികൾ അല്ല, ബ്രൂവറിയിൽ സർക്കാരിനൊപ്പം; ബിനോയ് വിശ്വം

വൻകിട മദ്യനിർമാണ ശാലയിൽ സർക്കാർ തീരുമാനത്തെ പിന്തുണച്ച് സിപിഐ. എതിർക്കേണ്ടതില്ലെന്ന് സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. സിപിഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസനം മുടക്കികൾ അല്ല. കുടിവെള്ളം മുടക്കിയുള്ള വികനമല്ല വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി […]

Keralam

രൂപസാദൃശ്യമില്ലെന്ന് വിമർശനം; സി.പി.ഐ ആസ്ഥാനത്തെ എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു

രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു. പുതിയ പ്രതിമയിൽ പരിഷ്കാരമൊന്നും വരുത്താൻ നിൽക്കാതെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന പഴയ പ്രതിമ തന്നെ സ്ഥാപിക്കുകയാണ് ചെയ്തത്. ഡിസംബർ 27നാണ് സി.പി.ഐ ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ അനാഛാദനം ചെയ്തത്. […]

Keralam

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണം; ബിനോയ് വിശ്വം

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം ചോർത്തലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണ്. എന്തുചെയ്തും പണം […]

Keralam

‘ചേലക്കരയിൽ മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നു; പാലക്കാട്‌ പരാജയം പഠിക്കേണ്ടതുണ്ട്’; ബിനോയ് വിശ്വം

ചേലക്കരയിൽ ഭരണവിരുദ്ധ വികാരം അലയടിക്കും എന്ന് മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട് എൽഡിഎഫിന് രണ്ടാം സ്ഥാനം പോലും കിട്ടാത്തതിനെ കുറിച്ച് പഠിക്കേണ്ടതുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് എത്ര വലിയ ഭൂരിപക്ഷം ലഭിച്ചാലും കോൺഗ്രസിന്റെ രാഷ്ട്രീയ തെറ്റിന്റെ ഉത്തരം ആകില്ലെന്നും ബിനോയ് […]

Keralam

കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണറാകുന്നു; ബിനോയ്‌ വിശ്വം

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ”ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണറായി” സ്വയം മാറുകയാണ്. ഭ്രാന്തമായ മുസ്ലീം വിരോധത്തിന്റെയും കപടമായ ക്രിസ്ത്യന്‍ സ്‌നേഹത്തിന്റെയും ഭാഷയാണ് കേന്ദ്ര മന്ത്രിയിലൂടെ ബിജെപി പുറത്തു വിടുന്നതെന്നും […]