Keralam

മലയാള സിനിമയിലെ ഏകലവ്യന്‍ ; 66-ന്റെ നിറവിൽ സുരേഷ് ഗോപി

ചലച്ചിത്ര താരത്തിൽ നിന്ന് കേന്ദ്രമന്ത്രി പദത്തിലേക്ക് സുരേഷ് ഗോപി സഞ്ചരിച്ച യാത്ര വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഈ ജന്മദിനം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതും ജീവിതത്തിലെ നിർണായക കാലഘട്ടവുമാണ്. ഒരു നടനായും ജനസേവകനായും 66-ന്റെ നിറവിൽ നിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് രണ്ട് മേഖലകളിലും ഉത്തരവാദിത്തങ്ങളുമേറെയാണ്.’തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ […]

Business

കൊല്‍ക്കത്തയോട് വിടപറഞ്ഞ് ബ്രിട്ടാനിയ

ഇന്ത്യയിലെ പ്രമുഖ ഭക്ഷണ ഉത്പന്ന കമ്പനിയായ ബ്രിട്ടാനിയ കൊല്‍ക്കത്തയിലെ ഫാക്ടറി അടച്ചുപൂട്ടുന്നു. ബ്രിട്ടാനിയയുടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാക്ടറിയാണ് കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ തരാതലയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഒരു കാലത്ത് നഗരത്തിന്റെ ലാന്‍ഡ് മാര്‍ക്കായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കമ്പനിയുടെ തീരുമാനം പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ […]

India

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ; കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയായ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് […]

India

ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേര് വീണ്ടും നിർദ്ദേശിച്ച് എൻഡിഎ

ന്യൂഡൽഹി : ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേര് വീണ്ടും നിർദ്ദേശിച്ച് എൻഡിഎ. ഉച്ചയോടെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എന്നാൽ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷം മത്സരത്തിനിറങ്ങാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ നീക്കം മുന്നില്‍ക്കണ്ട് ബിജെപി […]

India

ഭരണഘടനയുടെ പതിപ്പുമായി ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാർ ഒന്നിച്ച് പാര്‍ലമെന്റിലേക്ക്

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് രാവിലെ പതിനൊന്നിന് ആരംഭിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞ ആണ് ഇന്നത്തെ അജണ്ട. രാവിലെ പതിനൊന്നിന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലും. മലയാളി എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചതിരഞ്ഞാണ്. അതേസമയം, സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ധമായേക്കും. ഇന്ത്യ സഖ്യത്തിലെ […]

India

നീറ്റ് പരീക്ഷാ ക്രമക്കേട് ; ഡൽഹിയിൽ കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം ആളിക്കത്തുന്നു. ഡൽഹിയിൽ ബിജെപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആദ്യമായാണ് ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധം […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചതും എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് […]

Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി ചർച്ച സജീവമാക്കി മുന്നണികൾ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാർഥി ചർച്ച സജീവമാക്കി രാഷ്ട്രീയ മുന്നണികൾ. മൂന്ന് മുന്നണികളും വിജയപ്രതീക്ഷവെക്കുന്ന മണ്ഡലമാണ് പാലക്കാട്. 2011 മുതൽ മണ്ഡലം കൈവശം വെക്കുന്ന കോൺഗ്രസിൽ ഇതിനകം തന്നെ സീറ്റിനായി പലരും ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തിക്കഴിഞ്ഞു. സ്വയം പ്രഖ്യാപിതരും ഗ്രൂപ്പ് നേതാക്കളും ഇതിലുൾപ്പെടും. ഷാഫിയുടെ വ്യക്തിപ്രഭാവമാണ് 2011 മുതൽ […]

India

വിഷമദ്യദുരന്തത്തില്‍ നടുങ്ങി കള്ളാക്കുറിച്ചി ; 34 മരണം, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം

ചെന്നൈ : കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ ഇതുവരെ 34 പേര്‍ മരണമടഞ്ഞു. 80ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ പാനല്‍ ഉടന്‍ കൈമാറും. […]

India

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഹരി കുംഭകോണം നടന്നെന്ന ആരോപണം ; ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്ന് സെബിയോട് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി

ഓഹരി വിപണിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് വലിയ തട്ടിപ്പ് നടന്നെന്ന് ചൂണ്ടിക്കാട്ടി സെബിയ്ക്ക് പരാതി സമര്‍പ്പിച്ച് ഇന്ത്യാ മുന്നണി. തെരഞ്ഞെടുപ്പ് ഫലം തെറ്റായി പ്രചരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സാധാരണ നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കിയെന്ന് ഇന്ത്യാ മുന്നണി പരാതിയില്‍ ചൂണ്ടിക്കാട്ടി. ഈ തട്ടിപ്പില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യാ […]