Keralam

ജയിലില്‍ നാടകീയ രംഗങ്ങള്‍; പുറത്തിറങ്ങാന്‍ തയാറാകാതെ ബോബി ചെമ്മണ്ണൂര്‍; ബോണ്ടില്‍ ഒപ്പുവെക്കില്ലെന്ന് ബോബി

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍മോചിതനാകില്ല. ജാമ്യ ഉത്തരവ് ജയിലില്‍ കൊണ്ടുവരേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകനെ അറിയിച്ചു. ഇന്ന് ജാമ്യ അപേക്ഷയുമായി എത്തിയാലും ബോണ്ടില്‍ ഒപ്പുവെക്കില്ല എന്നും അഭിഭാഷകനെ അറിയിച്ചു. ഇതോടെയാണ് അഭിഭാഷകര്‍ ജയിലിനു മുന്നില്‍ എത്തിയിട്ടും ജാമ്യ അപേക്ഷയുമായി ജയിലില്‍ […]

Keralam

സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നവര്‍ സ്വയം വിലയിരുത്തണമെന്ന് ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവ് പുറത്തിറങ്ങി

ദ്വയാർഥ പരാമർശങ്ങൾ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50000 രൂപയും രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കണം, ഏത് […]

Keralam

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്. […]

Keralam

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കാൻ പോലീസ് നീക്കം.ഹണി റോസ് നൽകിയ രഹസ്യമൊഴി പരിശോധിച്ചശേഷമാണ് ബിഎൻഎസ് 509 വകുപ്പ് ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചത്. പുറകെ നടന്ന് ശല്യപ്പെടുത്തിയെന്ന വകുപ്പാണ് ബോബി ചെമ്മണ്ണൂരിനെതിരെ പുതുതായി കൂട്ടിച്ചേർക്കുക. നടിയുടെ പരാതിയിൽ റിമാൻഡ് തടവുകാരനായി ജില്ലാ […]

Keralam

ഹണിറോസിന്റെ പരാതി: രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

നടി ഹണിറോസിന്റെ പരാതിയില്‍ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോടതിയെ സമീപിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. […]

Keralam

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; ജയിലില്‍ തുടരും

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം. അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു. […]

Keralam

അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു

കൊച്ചി : അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് കേസ്. ജൂലൈ 9 നാണ് ഞാറക്കല്‍ എക്‌സൈസ് കേസെടുത്തത്. ഞാറക്കല്‍ എളങ്കുന്നപ്പുഴ ബീച്ച് കരയില്‍ പ്രവര്‍ത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ളവയാണ് […]

Entertainment

അബ്ദുൽ റഹീമിൻ്റെ ജീവിതം താൻ സിനിമയാക്കുമെന്ന ബോബി ചെമ്മണ്ണൂരിൻ്റെ അവകാശവാദം തള്ളി ബ്ലെസി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ ജീവിതം താൻ സിനിമയാക്കുമെന്ന വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി. റഹീമിൻ്റെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം  പറഞ്ഞു. അബ്ദുൽ റഹീമിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ സംസാരിച്ചിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ […]

Movies

അബ്ദുൽ റഹീമിൻ്റെ ജീവിതവും, യാചക യാത്രയും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട  കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അബ്ദുൽ റഹീമിൻ്റെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. […]

Keralam

അബ്ദുൽ റഹീം തിരിച്ചെത്തിയാൽ ജോലി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: അബ്ദുൽ റഹീം തിരിച്ചെത്തിയാൽ ജോലി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഡ്രൈവർ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദുൽ റഹീം കഴിഞ്ഞ പതിനെട്ട് വർഷമായി ജയിലിലാണ്. ഇത്രയും ദീർഘകാലത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തുന്ന അബ്ദുൽ റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കിൽ തൻ്റെ റോൾസ്റോയ്സിൻ്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂർ […]