Keralam

മുംബൈ- തിരുവനന്തപുരം വിമാനത്തിന് ബോംബ് ഭീഷണി; എമർജൻസി ലാൻഡിങ്

തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുള്ളത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയർന്നത് എന്നാണ് വിവരം. […]

India

‘പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും’; കേരള എംപിമാർക്ക് ഖലിസ്ഥാൻ ഭീഷണി സന്ദേശം

ന്യൂഡ‍ൽഹി: പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് കേരളത്തിലെ എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഞായറാഴ്ച രാത്രി 11.30 ഓടെ ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്‍റെ (Sikhs for Justice) പേരിലുള്ള സന്ദേശം മലയാളി എംപിമാരായ എഎ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ലഭിച്ചത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ […]

Keralam

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്തശേഷം യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ആരേയും പുറത്തേക്ക് […]

Keralam

അങ്കമാലിയിൽ ബോംബ് ഭീഷണി; നഗരസഭാ കാര്യാലയത്തിൽ പോലീസ് പരിശോധന

കൊച്ചി: അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചത്. പിന്നാലെ പോലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കമെത്തി പരിശോധന നടത്തുകയായിരുന്നു. ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. […]

No Picture
District News

കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണി

കോട്ടയം:  കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. ബസ് സ്റ്റാൻഡിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയോട് ചേ‍ർന്ന് നിലത്തുനിന്ന് കത്ത് കിട്ടിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുതൽ കോട്ടയം എസ്പി വരെയുള്ളവരെ അഭിസംബോധന ചെയ്തായിരുന്നു കത്ത്. […]