Keralam

എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അത് നിര്‍ത്തിവെക്കേണ്ട കാര്യമില്ല. ആ പ്രക്രിയ മുന്നോട്ടുപോകുമ്പോള്‍ തന്നെ വിഷയത്തില്‍ ആരൊക്കെയായി ചര്‍ച്ച നടത്തണോ, അതു നടത്തി മുന്നോട്ടു പോകും. എം വി ഗോവിന്ദന്‍ പറഞ്ഞു. ഒയാസിസ് […]

Keralam

ജല ചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ്; ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജെ.ഡി.എസ്

ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജനതാദൾ എസ് (ജെ.ഡി.എസ്) തീരുമാനിച്ചു. ജല ചൂഷണം ഉണ്ടാകില്ലെന്ന സർക്കാരിന്റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും ഉറപ്പിലാണ് നേതൃയോഗം പദ്ധതിയെ പിന്തുണക്കാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതിയോടുളള എതിർപ്പ് പരസ്യമാക്കി സിപിഐ രംഗത്തുണ്ട്. മദ്യമാണോ നെല്ലാണോ ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ […]

Keralam

‘അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന്’?; എം ബി രാജേഷിന് മറുപടിയുമായി വി.ഡി സതീശൻ

എക്സൈസ് മന്ത്രി എം ബി രാജേഷിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത് എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് പോലും ബോധ്യപ്പെടാത്ത കാര്യങ്ങളാണെന്നാണ് പരിഹാസം. മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് […]

Uncategorized

‘ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല; സിപിഐ വികസന വിരുദ്ധരല്ല’; ബ്രൂവറി വിഷയത്തില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

ബ്രൂവറി വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. കുടിവെള്ളം, ശുദ്ധവായു എന്നിവയെല്ലാം വികസനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളാണ് – ബിനോയ് വിശ്വം വ്യക്തമാക്കി. […]

Keralam

‘എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി സമൂഹത്തിന് വിപത്താകും’; മദ്യത്തിന്റെ വില്പന കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ ജനങ്ങളെ പറ്റിക്കുന്നു, പാലക്കാട്‌ രൂപത

എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലക്ക്‌ അനുമതി നൽകിയതിനെതിരെ വിമർശനവുമായി പാലക്കാട്‌ രൂപത. മദ്യനിർമ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ വ്യക്തമാക്കി. എലപ്പുള്ളിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്, ഈ പദ്ധതി വരുന്നതോടെ കർഷകർ പട്ടിണിയിലാകും. മലമ്പുഴ ഡാമിൽ നിന്ന് കഴിഞ്ഞ തവണ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി. […]

Keralam

മദ്യനിർമ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ള സംഭരണിയിൽ നിന്ന്; എംവി ഗോവിന്ദൻ

ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എംവി ഗോവിന്ദൻ. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല,സർക്കാർ നിലപാടാണ് താൻ പറഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മദ്യനിർമ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ളസംഭരണിയിൽ നിന്നാണ് അഞ്ചേക്കർ സ്ഥലത്ത് മഴവെള്ളസംഭരണി നിർമ്മിക്കും. 8 കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷി അതിനുണ്ട്. […]