Keralam

പെരിയാറിലെ മത്സ്യക്കുരുതി, മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത് ; വരാപ്പുഴ അതിരൂപത

കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കി വിട്ടത് മൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയിൽ വിശദീകരിച്ച മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത സേവ് പെരിയാർ ആക്ഷൻ കൗൺസില്‍. യാഥാർത്ഥ്യങ്ങൾ വെളിച്ചത്തു വരാൻ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആക്ഷൻ കൗൺസില്‍ ആവശ്യപ്പെട്ടു. […]

Keralam

എൽഡിഎഫ് തോൽവി അപ്രതീക്ഷിതം, എല്ലാം തിരുത്തി മുന്നോട്ട് വരും : എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി അപ്രതീക്ഷിതമാണെന്നും എല്ലാം തിരുത്തി ഇടതുപക്ഷ മുന്നണി മുന്നോട്ട് വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തോൽവി വിശദമായി പരിശോധിക്കും. സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തി. രാഹുൽഗാന്ധി പ്രസംഗിച്ചതു പോലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. […]

Keralam

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം : പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്‌സിജന്‍ കുറഞ്ഞ ജലം […]

Keralam

നവകേരള സദസ് : വരവ്-ചെലവ് കണക്കില്ലാതെ സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയായ നവകേരള സദസുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകളില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍. നവകേരള സദസില്‍ ലഭിച്ച 645099 പരാതികളില്‍ 533465 പരാതികള്‍ തീര്‍പ്പാക്കിയതായി മുഖ്യമന്ത്രി സഭയില്‍ അറിയിച്ചപ്പോഴാണ് വരവ് ചെലവ് കണക്കുകള്‍ ക്രോഡീകരിച്ചു […]

Keralam

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായി: വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വിസിൽ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ […]

Keralam

സംസ്ഥാന സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ഇ​ന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് 4നു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും […]

Keralam

മുഖ്യമന്ത്രി രാജിവെക്കണം, ബിജെപിയിലേക്ക് വോട്ട് ചോരുന്നു ; എൻ കെ പ്രേമചന്ദ്രൻ

കൊല്ലത്ത് അപകീർത്തികരമായ ആരോപണം തന്നെയാണ് തനിക്കെതിരെ ഇത്തവണയും നടന്നുവെന്ന് ആര്‍എസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ. കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയം. താൻ ബിജെപിയിൽ പോകുമെന്ന് സിപിഐഎം വ്യാജപ്രചാരണം നടത്തി. അതെല്ലാം പൊളിഞ്ഞു. നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിരുദ്ധ വികാരം […]

Keralam

ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വിജയം വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും ജനങ്ങളെ വിഘടിപ്പിച്ച് മുന്നോട്ടുപോകാമെന്ന ബിജെപിയുടെ വ്യാമോഹം ഇന്ത്യന്‍ ജനത തകര്‍ത്തുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  എല്‍ഡിഎഫിനേറ്റ പരാജയത്തില്‍ ജനവിധി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Environment

പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താൻ കേരള ജനത ഒറ്റക്കെട്ടായി മുന്നേറണം : പിണറായി വിജയൻ

തിരുവനന്തപുരം: പരിസ്ഥിതിദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താൻ കേരള ജനത ഒറ്റക്കെട്ടായി മുന്നേറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നമ്മുടെ ചുറ്റുപാടുകളെ കുത്തക മൂലധനത്തിന്റെ ആർത്തി പൂണ്ട കയ്യേറ്റങ്ങളിൽ നിന്ന് പ്രതിരോധിച്ച് കൂടുതൽ സന്തുലിതമായ ആവാസവ്യവസ്ഥ നിലനിർത്താനാവണം. ഈ ലോക പരിസ്ഥിതി ദിനം അതിനുള്ള ഊർജം […]

Keralam

സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് മുറികള്‍ ഹൈടെക്കായി. […]