India

പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബംഗാൾ: പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വില കുറഞ്ഞ പദ്ധതിയാണെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൗരത്വം നൽകിയ 14 പേരെയും വിദേശികളെന്ന് മുദ്ര കുത്തി ബിജെപി ജയിലിലടക്കുമെന്നും […]

India

പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പതിനാല് പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൗരത്വത്തിനായി അപേക്ഷിക്കുന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെയായിരുന്നു അപേക്ഷ പരിഗണിച്ചത്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 300 പേര്‍ക്ക് സിഎഎ നിയമപ്രകാരം പൗരത്വം അനുവദിച്ചെന്നും സിഎഎ […]

India

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ലഖ്നൗ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ​ഗാന്ധിക്ക് പോലും സിഎഎ പിൻവലിക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘രാഹുൽ ​ഗാന്ധിയുടെ നാനിക്ക് (ഇന്ദിരാ ​ഗാന്ധി) പോലും, അവർ […]

Keralam

സിഎഎ ഉയർത്തുന്നത് വോട്ടിനെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: എൽഡിഎഫ് സിഎഎ വിഷയം ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎയ്ക്കെതിരെ എൽഡിഎഫ് സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണെന്നാണ് പലരും പറയുന്നത്. നാല് വർഷം മുൻപ് തെരഞ്ഞെടുപ്പ് ഇല്ലായിരുന്നല്ലോ, അന്നും തങ്ങൾ ഇതിനെതിരെ ശബ്ദിച്ചവരാണ്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അടക്കം […]

India

പാകിസ്ഥാനി ഹിന്ദുക്കള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ആര്‍എസ്എസ് പോഷക സംഘടന

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് രാജസ്ഥാനിലെ ആര്‍എസ്എസ് പോഷക സംഘടന. സീമാജന്‍ കല്യാണ്‍ സമിതിയുടെ ജോധ്പൂര്‍ യൂണിറ്റാണ് പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദു കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിൻ്റെ പോഷക സംഘടനയാണ് […]

Keralam

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ അഞ്ചിടത്ത് ,ബഹുജനറാലി മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും. ഇടതുമുന്നണിയിൽ സിപിഎം […]

India

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല, ഏപ്രിൽ 9ന് വീണ്ടും വാദം

ദില്ലി: പൗരത്വ നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും   കേന്ദ്രം വാദിച്ചു. നാല് വർഷത്തിന് ശേഷമാണ് […]

Keralam

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മുസ്‌ലിം ലീഗ്. പൗരത്വബില്ലിനെതിരായി സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ബഹുജനറാലിയിൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ സൂചന നൽകി. പൗരത്വബില്ലിന്റെ കാര്യത്തിൽ എല്ലാവരും അണിനിരക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. രാഷ്ട്രീയം ഇല്ലാത്തവരും കഴിഞ്ഞ തവണ അണിനിരന്നു. സ്വാതന്ത്ര്യ […]

India

പൗരത്വനിയമഭേ​ദ​ഗതിയെ ചോദ്യം ചെയ്തുള്ള 236 ഹർജികൾ ഇന്ന് സുപ്രംകോടതിയിൽ

ന്യൂ‍ഡൽഹി: പൗരത്വനിയമഭേ​ദ​ഗതിയെ (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രംകോടതി പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ […]

Keralam

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ഹര്‍ജി. നേരത്തെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും നടപ്പാക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ […]