World

ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ; മന്ത്രി സഭയിൽ അഴിച്ചുപണി, പുതിയതായി എട്ട് മന്ത്രിമാർ

കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. രാജിവെയ്ക്കണമെന്ന ആവശ്യം പാർട്ടിക്കകത്തും ഉയരുന്നതിനിടെ ട്രൂഡോ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. എട്ട് പുതിയ മന്ത്രിമാരെ ആണ് നിയമിച്ചത്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് […]

Keralam

‘മതേതര കേരളത്തെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു’

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മതേതര കേരളത്തിനെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി വിജയന്‍ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. […]

Keralam

വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ […]

India

ചന്ദ്രയാൻ-4, ശുക്രനിലേക്കുള്ള ദൗത്യത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്ര നീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വിപുലീകരണത്തിനും ബഹിരാകാശ നിലയം സ്ഥാപിക്കല്‍ […]

India

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഏറെ നിർണായകമായ തീരുമാനമാണ് ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. […]

India

ഏകീകൃത പെന്‍ഷന്‍ പദ്ധതി അറിയാം; പ്രധാന അഞ്ചു പോയിന്റുകള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ ദിവസമാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 23 ലക്ഷം ജീവനക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതി, വിരമിച്ചതിന് ശേഷം ജീവനക്കാരുടെ സാമ്പത്തിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്നാണ് അവകാശപ്പെടുന്നത്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളിയാണ് പങ്കാളിത്ത രീതിയില്‍ തന്നെയുള്ള പുതിയ പദ്ധതിക്ക് മന്ത്രിസഭ […]

Keralam

പുനര്‍ഗേഹം പദ്ധതിക്ക് 4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : പുനര്‍ഗേഹം പദ്ധതിയുടെ സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സുരക്ഷിത മേഖലയില്‍ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കള്‍ക്ക് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിര്‍മ്മാണ ആനുകൂല്യം നല്‍കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.  പുനര്‍ഗേഹം പദ്ധതിക്കായി ഭരണാനുമതില്‍ നല്‍കിയിട്ടുള്ള 2450 കോടി രൂപയില്‍ നിന്ന് 4 […]

No Picture
India

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്? പുനഃസംഘടന ഉടനുണ്ടായേക്കും

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്. കേരളത്തിൽ 140 അംഗ നിയമസഭയിൽ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് […]