ശരീരത്തില്‍ കാല്‍സ്യത്തിൻ്റെ അളവ് കുറഞ്ഞാല്‍ സംഭവിക്കുന്നതെന്ത്?
എല്ലുകളുടെ ആരോഗ്യം, പേശികളുട പ്രവര്‍ത്തനം, നാഡീ സംക്രമണം, രക്തം കട്ടപിടിക്കുക തുടങ്ങി വിവിധ ശാരീരിക പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാല്‍സ്യം. ശരീരത്തിലെ കാല്‍സ്യത്തിൻ്റെ അളവ് നിശ്ചിത പരിധിക്കു താഴെയാകുമ്പോള്‍ പലതരം രോഗലക്ഷണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. കാല്‍സ്യത്തിൻ്റെ അളവ് ശരീരത്തില്‍ കുറയുന്നതിനെ ഹൈപ്പോകാല്‍സീമിയ എന്നാണ് പറയുന്നത്. […]