World

‘എല്ലാ ഹിന്ദുക്കളും മോദിയെ പിന്തുണയ്ക്കുന്നില്ല, അതേപോലെ സിഖുകാര്‍ ഖാലിസ്ഥാനെയും’; കാനഡയില്‍ ഖലിസ്ഥാനികള്‍ ഉണ്ടെന്ന് സമ്മതിച്ച് ട്രൂഡോ

കനേഡിയന്‍ മണ്ണില്‍ ഖാലിസ്ഥാനികള്‍ ഉണ്ടെന്നും അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നും തുറന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒളിയമ്പ് എയ്തുകൊണ്ടായിരുന്നു ട്രൂഡോയുടെ വെളിപ്പെടുത്തല്‍. ഖാലിസ്ഥാന്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സിഖുകര്‍ കനേഡിയന്‍ മണ്ണില്‍ സഹവസിക്കുന്നുണ്ടെന്നും എന്നാല്‍ കാനഡയിലുള്ള എല്ലാ സിഖുകാര്‍ എല്ലാവരും ഖാലിസ്ഥാനികള്‍ […]

India

‘ക്ഷേത്രം ആക്രമിച്ച സംഭവം,കാന‍ഡ നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നു’; പ്രധാനമന്ത്രി

കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ […]

India

‘കുടിയേറ്റം വെട്ടിച്ചുരുക്കും, കമ്പനികളില്‍ നാട്ടുകാരെ നിയമിക്കണം’; കടുത്ത നടപടികളുമായി കാനഡ

ന്യൂഡല്‍ഹി: കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വിസ വെട്ടിക്കുറച്ചതിന് പിന്നാലെ കുടിയേറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്. ‘ഞങ്ങള്‍ക്ക് കാനഡയില്‍ […]

India

‘ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ട്’; ശേഷിക്കുന്ന നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ

നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ. ശേഷിക്കുന്ന 15 ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കാനഡയിലെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും അവര്‍ കനേഡിയന്‍ നിയമങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയും കനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം […]

World

കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് വീണ്ടും ആരോപിച്ച് കാനഡ

നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും, തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്. കാനഡയുടെ മണ്ണില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നാണ് ട്രൂഡോ പറയുന്നത്. കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് […]

India

കാനഡയ്ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; ഹൈക്കമ്മീഷണർ അടക്കമുള്ള ഉദ്യോ​ഗസ്ഥരെ തിരിച്ചുവിളിച്ചു

ന്യൂഡൽഹി: കാനഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ഹൈക്കമ്മീഷണർ അടക്കമുള്ള നയതന്ത്ര ഉദ്യോ​ഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ട്രൂഡോ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിദേശകാര്യ […]

India

രാഷ്ട്രീയ നേട്ടങ്ങൾക്കായി അപകീർത്തിപ്പെടുത്തുന്നു: നിജ്ജാർ വധത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വീണ്ടും തള്ളി ഇന്ത്യ

ഹർദീപ് സിങ് നിജ്ജാർ കൊലപാതക ഗൂഢാലോചനയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കാളിത്തം ഉണ്ടെന്ന കാനഡയുടെ ആരോപണം ശക്തമായി തള്ളി ഇന്ത്യ. ആരോപണങ്ങൾ അപകടകരമാണ്. രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിൻ ട്രൂഡോ ഗവണ്മെന്റ് നടത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നിജ്ജാർ വധത്തിൽ ഇന്ത്യൻ […]

World

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും

വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച് കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കുമെന്നും അടുത്ത വര്‍ഷം അതിന്റെ 10 ശതമാനം കൂടി കുറക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ കുറിച്ചു. താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. […]

World

ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റം, കാനഡയില്‍ 70,000 വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍; സമരം ശക്തം

ഒട്ടാവ: ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000 ലധികം വിദേശ ബിരുദ വിദ്യാര്‍ഥികള്‍ കാനഡയില്‍ പ്രതിസന്ധിയില്‍. ഇതേത്തുടര്‍ന്ന് കാനഡയിലുടനീളം പ്രതിഷേധം ശക്തമാണ്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും സ്ഥിരതാമസത്തിന് അനുമതി നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റ്, […]

Sports

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ അര്‍ജന്റീന നാളെ കാനഡയെ നേരിടും

ടെക്‌സസ് : കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ അര്‍ജന്റീന നാളെ കാനഡയെ നേരിടാന്‍ ഒരുങ്ങുകയാണ്. എന്നാൽ കായികലോകത്തിന്റെ ആശങ്ക സൂപ്പർതാരം അർജന്റീന നിരയിൽ ഉണ്ടാകുമോയെന്നതാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് പരിശീലകൻ ലിയോണൽ സ്കെലോണി. ലിയോയ്ക്ക് സുഖമാണ്. പരിശീലനത്തിൽ മെസ്സി മികച്ച നിലവാരം പുറത്തെടുത്തു. നാളത്തെ മത്സരത്തിൽ […]