Keralam

ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ല; കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം: കെ മുരളീധരന്‍

തൃശൂര്‍: സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസി അയച്ച കത്ത് ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ലെന്ന് കെ മുരളീധരന്‍. കിട്ടിയവര്‍ അതേക്കുറിച്ച് പറഞ്ഞല്ലോ. കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. സ്ഥാനാര്‍ത്ഥി വന്നു കഴിഞ്ഞതിനാല്‍ കത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ […]

Keralam

വയനാട്ടില്‍ സത്യന്‍ മൊകേരി സിപിഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സത്യന്‍ മൊകേരി ഇടതു സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വയനാട് ജില്ലാ ഘടകം സത്യന്‍ മൊകേരിയുടെ പേരാണ് മുന്നോട്ടു വെച്ചിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്നാണ് സത്യന്‍ മൊകേരി യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ […]

Keralam

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി;രാജീവ് ചന്ദ്രശേഖര്‍

പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം തന്നോട് ചോദിക്കരുതെന്നും സിപിഐഎം പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെന്നും കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ട. ഉത്തരം കിട്ടില്ല. മുഖ്യമന്ത്രി എന്നെ […]

India

ലോക്സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നത് 450 കോടിപതികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാർത്ഥികളും കോടിപതികളെന്ന് റിപ്പോർട്ട്. 450 കോടിപതികളാണ് ആദ്യ ഘട്ടത്തിലെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ഇതില്‍ കൂടുതലും ബിജെപി സ്ഥാനാർത്ഥികളാണ്. യാതൊരു ആസ്തികളും രേഖപ്പെടുത്തിയിട്ടില്ലാത്ത സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്, ഇവരില്‍ കൂടുതലും സ്വതന്ത്രരാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്‌ റൈറ്റ്സ് എന്ന സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷണ […]

India

തെരഞ്ഞെടുപ്പ് വേളയിൽ എല്ലാ ജംഗമസ്വത്തും സ്ഥാനാർത്ഥി പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികൾ അവരുടെ മുഴുവൻ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. വലിയ അളവിലുള്ള സ്വത്തുക്കൾക്കപ്പുറം കൈമാറാൻ സാധിക്കുന്ന (ജംഗമ) സ്വത്തുക്കളുടെ വിവരങ്ങൾ സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണമെന്നതില്‍ നിർബന്ധമില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. അരുണാചൽ പ്രദേശിലെ തേസു മണ്ഡലത്തിൽ നിന്ന് ജയിച്ച എംഎൽഎ കരിഖോ കെറിയുടെ തെരഞ്ഞെടുപ്പ് വിജയം […]

India

ഭോപ്പാലിൽ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നാണയമായി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നാണയമായി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി. 25,000 രൂപയുടെ നാണയക്കെട്ടുമായാണ് സ്ഥാനാര്‍ഥി കളക്ടറുടെ ഓഫീസില്‍ എത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിനയ് ചക്രബര്‍ത്തിയാണ് നാണയ ശേഖരവുമായി എത്തിയത്. പത്ത് രൂപ, അഞ്ച് രൂപ, രണ്ട് രൂപയുടെയും നാണയങ്ങളാണ് […]

Keralam

നാളെ ചേരുന്ന മുസ്ലിം ലീഗ് നേതൃയോഗം സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും

മലപ്പുറം: സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുസ്ലീം ലീഗിന്‍റെ നേതൃയോഗം നാളെ ചേരും.  കോൺഗ്രസ്,ലീഗ്  ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ നേതാക്കൾ,  പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ചു.  ഇതിനിടെ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തെത്തി.  പൊന്നാനിയിലും മലപ്പുറത്തും സിറ്റിങ് എംപിമാർ മത്സരിക്കുക എന്നതായിരുന്നു നേരത്തെ […]