
അനുമതിയില്ലാതെ ക്ഷേത്ര ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചു; കേസെടുത്ത് വനം വകുപ്പ്
കോഴിക്കോട്: അനുമതിയില്ലാതെ ക്ഷേത്ര ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ഉടമയ്ക്കെതിരേയും കേസെടുത്തു. കോഴിക്കോട് ബാലുശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്കെതിരേയാണ് വനം വകുപ്പ് കേസെടുത്തത്. ആനയെ എഴുന്നള്ളിക്കാനായി നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. നാട്ടാന പരിപാലന ചട്ടം, വന‍്യജീവി […]