India

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. കെ ബാബു, ജോസ് കെ മാണി ,വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് തള്ളിയത്. കോടതി നിര്‍ദേശിച്ചാല്‍ കേസില്‍ അന്വേഷണം നടത്താമെന്ന് കാട്ടി സിബിഐ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ തങ്ങളെ കേസില്‍ തന്നെ തളച്ചിടാന്‍ […]

Keralam

എടവണ്ണ റിദാൻ ബാസിൽ വധക്കേസിൽ സിബിഐ അന്വഷണം നടത്തണമെന്ന് കുടുംബം.

നിലമ്പൂർ : എടവണ്ണ റിദാൻ ബാസിൽ വധക്കേസിൽ സിബിഐ അന്വഷണം നടത്തണമെന്ന് കുടുംബം. റിദാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് കെട്ടിച്ചമച്ച കഥ സമ്മതിക്കാൻ റിദാന്റെ ഭാര്യയെ മർദിച്ചെന്നും കുടുംബം  പറഞ്ഞു. പ്രതി പണം തന്നാൽ കേസിൽ നിന്ന് പിന്മാറുമോ എന്ന് എസ്പി സുജിത്ത് ദാസ് ചോദിച്ചു. കൊല്ലപ്പെട്ട റിദാന്റെ […]

India

യുവ ഡോക്ടറുടെ കൊലപാതകം; അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയായെടുത്ത ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് സിബിഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് […]

District News

ജസ്നാ തിരോധാനക്കേസിൽ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് സിബിഐ

ജസ്നാ തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. മുണ്ടക്കയം ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സിബിഐയോട് എല്ലാ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുവെന്നും അവർ പ്രതികരിച്ചു. പറയാനുള്ളത് എല്ലാം പറഞ്ഞുവെന്നും ലോഡ്ജ് ജീവനക്കാരി കൂട്ടിച്ചേർത്തു. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജിൽ […]

Keralam

ജസ്നാ തിരോധാനം ; വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ

ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിയായ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തും. ജസ്നയെ കണ്ടെന്ന വെളിപെടുത്തിലിൻ്റെ വസ്തുത പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. കാണാതാവുന്നതിന് മുൻപ് ജസ്നയുമായി രൂപസാദൃശമുള്ള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശി […]

India

സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ അപ്പീല്‍ നല്‍കിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ കഴിഞ്ഞ ജൂണ്‍ 26നാണ് കെജ്‌രിവാളിനെ സിബിഐ […]

India

നീറ്റ് : ചോർന്നത് ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രം, ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്ന് സിബിഐ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രമാണ് പേപ്പർ ചോർന്നതെന്നും സിബിഐ. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ അക്കാര്യം വ്യക്തമാക്കിയത്. പേപ്പർ ചോർച്ച വ്യാപകമല്ല. ചോർച്ച പ്രാദേശികം മാത്രമാണ്. ഏതാനും വിദ്യാർത്ഥികളെ മാത്രമാണ് ബാധിച്ചത്. ചോർന്ന ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്നും സിബിഐ മുദ്രവെച്ച കവറിൽ […]

Keralam

‘തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു’; നമ്പി നാരായണൻ

ഐ എസ് ആർ ഒ ചാരക്കേസ് കെട്ടി ചമച്ചതെന്ന സിബിഐ കുറ്റപത്രത്തിൽ പ്രതികരിച്ച് നമ്പി നാരായണൻ. പുതിയ കുറ്റപത്രത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും ഞാൻ കുറ്റം ചെയ്യില്ല എന്ന് തെളിയിക്കുകയായിരുന്നു എന്റെ ജോലി,അത് കഴിഞ്ഞെന്നും നമ്പി നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളിൽ കൂടിയാണ് കുറ്റപത്രത്തെ കുറിച്ചു അറിഞ്ഞത്. കേസുമായി […]

Keralam

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ

തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ. സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണ് ചാരക്കേസ് എന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഹോട്ടലില്‍ വെച്ച് വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞതാണ് വിരോധമെന്നും കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. […]

Keralam

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്‌ : പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണനും ഡി ശശികുമാരനും മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും അന്തരിച്ച ഫൗസിയ ഹസനും പ്രതികളായി […]