തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ സിമന്‍റ് തൂൺ ഇളകി വീണ് 4 വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ സിമന്‍റ് തൂണ് ഇളകി ദേഹത്തു വീണ് 4 വയസുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്. കുട്ടിയുടെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിലായിരുന്നു. കുട്ടിയെ സമീപത്തെ ബന്ധുവിന്‍റെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു ഇരുവരും പോയത്. ഈ സമയത്താണ് അപകടമുണ്ടായത്. […]