Keralam

‘അമേരിക്കന്‍ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് അസാധാരണ നടപടി’ ; പി രാജീവ്

അമേരിക്കന്‍ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി രാജീവ്. കൃത്യമായ വിശദീകരണം നല്‍കാതെയാണ് അനുമതി തടഞ്ഞത്. ആര് പങ്കെടുക്കണം എന്നത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സെക്രട്ടറിക്ക് അനുമതി നല്‍കുകയും കേരളത്തില്‍ നിന്നുള്ള മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും […]

Keralam

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന ധനവകുപ്പ് കേന്ദ്രത്തിന് നൽകണം. ഫണ്ട് വിനിയോഗ കാലാവധിയിൽ കേന്ദ്രം വ്യക്തത വരുത്തി. അതേമയം ദുരന്തബാധിതരുടെ വായ്പാ എഴുതിതള്ളൽ പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മൊറട്ടോറിയം പോരായെന്ന് വ്യക്തമാക്കിയ കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ […]

Keralam

വയനാട് പുനരധിവാസം; സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ വർഷം ഡിസംബർ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ഉപാധികളിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഉപാധികളെന്തെന്ന് വ്യക്തത വരുത്താത്തതിൽ ഹൈക്കോടതി വിമർശിച്ചു. ഡൽഹിയിലുള്ള […]

Keralam

ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം; കെ.വി തോമസ് ഇന്ന് ധനമന്ത്രിയെ കാണും

ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാണും. 12.30 ന് ധന മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച.ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കും.ഇതുവരെ കേന്ദ്രത്തിന് നൽകിയ നിവേദനങ്ങൾ സംബന്ധിച്ച് ഗവർണർ വിവരങ്ങൾ […]

Keralam

ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൻ്റെ ഭാഗം, അവരാണ് ഇടപെടേണ്ടത്; എ വിജയരാഘവൻ

ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നും അവരാണ് പ്രശ്നത്തിൽ ഇടപെടേണ്ടതെന്നും സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലാണ്. അനുഭാവപൂർവമായ സമീപനമാണ് സർക്കാർ ആശമാർക്കായി സ്വീകരിച്ചത്. പിണറായി സർക്കാറിനെതിരെ സമരം നടത്താനാണ് ആശാവർക്കർമാരെ ഉപയോഗിക്കുന്നതെന്നും എ വിജയരാഘവൻ […]

Keralam

‘പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശം; നിബന്ധനകൾ കേരളത്തോടുള്ള ക്രൂരത’; മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം അനുവദിച്ചത് ഉപാധികളോടെയുള്ള ലോൺ മാത്രമാണെന്നും പറഞ്ഞു. എസ്എഎസ്കെസിഐ വ്യവസ്ഥയിലള്ള നിബന്ധനകൾ കേരളത്തോടുള്ള ക്രൂരതയാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ കണക്കുകളോടെയാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ആവശ്യമുന്നയിച്ചിരുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. 45 ദിവസത്തിനകം ചിലവഴിക്കണം […]

India

ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 1994 ലെ ധനകാര്യ നിയമത്തില്‍, […]

Keralam

നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷിമന്ത്രി

നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. നെല്ല് സംഭരണത്തിൽ കേന്ദ്രം നൽകുന്ന താങ്ങുവില ക്വിൻ്റലിന് 2,300 രൂപ മാത്രമാണ്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയസഭയെ അറിയിച്ചു. മുരളി പെരുനെല്ലിയുടെ […]

World

നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്, വിദേശകാര്യ മന്ത്രാലയം

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ […]

India

വിഴിഞ്ഞം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ല; കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അം​ഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. വരുമാന വിഹിതം പങ്കുവെക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നിലപാട് […]