Keralam

നിമിഷ പ്രിയയുടെ മോചനം; മാപ്പപേക്ഷയുമായി അമ്മ യമനിലേക്ക്

പിറവം: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി ഇന്ന് യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിലേക്ക് പോകും. ശനി വെളുപ്പിന് കൊച്ചിയിൽ നിന്ന് മുംബൈ […]

India

ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേയ്ക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ

ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്‌ക്കിൻ്റെ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർലിങ്ക് ആണ്. നിലവിൽ 40 രാജ്യങ്ങളിൽ ലഭ്യമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വൈകാതെ എത്തും. ഇതിനുള്ള തത്വത്തിലുള്ള അനുമതി സർക്കാർ സ്റ്റാർലിങ്ക്‌സിന് നൽകിക്കഴിഞ്ഞു. എന്താണ് സ്റ്റാർലിങ്ക്? എങ്ങനെയാണ് അതിൻ്റെ പ്രവർത്തനം? ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനാകാത്ത സ്ഥലങ്ങളിൽപോലും കുറഞ്ഞ നിരക്കിൽ […]

India

23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പിറ്റ്ബുൾ ടെറിയൻ, അമേരിക്കൻ ബുൾഡോഗ്, റോട്ട്വീലർ തുടങ്ങി 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിശദമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രത്തിന്‍റെ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം അറിയാൻ കേന്ദ്രത്തിന് കഴിയില്ല. എന്നാൽ […]

No Picture
India

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരിൽ തമിഴ്‌നാടിനെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണത്തിന്റെ പേരിൽ പാർലമെന്റിൽ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് പിന്നിൽ ബിജെപിക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭയിലുള്ള 888 സീറ്റുകൾ സംസ്ഥാനങ്ങളുടെ […]

World

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി; ഇറാനുമായി ചർച്ച നടത്തി കേന്ദ്രം

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യൻ പ്രതിനിധികളെ ഉടൻ അനുവദിക്കുമെന്ന് ഇറാൻ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. നാല് മലയാളികളടക്കം പതിനേഴ് പേരാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളത്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം […]

Health

പഞ്ചസാരയുടെ അളവ് കൂടുതൽ; ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

ബോൺവിറ്റയെ ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യവസായ മന്ത്രാലയമാണ് ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) 2005ൽ രൂപീകരിച്ച സമിതി സിആർപിസി അനുച്ഛേദം 14 പ്രകാരം […]

India

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ വിളകള്‍ക്ക് മിനിമം താങ്ങുവിലയും യുവാക്കള്‍ തൊഴിലും സ്ത്രീകള്‍ വിലക്കയറ്റത്തില്‍ നിന്നും മോചനവും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ ഇവിടെ ആരുമില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും രാഹുല്‍ […]

Keralam

പുക പരിശോധനയിൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് ​ഗണേഷ്‌കുമാർ

തിരുവനന്തപുരം: പുക പരിശോധനയിൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ. സോഫ്റ്റ്‍വെയർ‌ കേന്ദ്രസർക്കാരിന്റേതാണ്. പരാതികൾ നിരവധി ലഭിക്കുന്നുണ്ട്. മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് പരിശോധനകളിൽ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. പുതിയ രീതിയിലുള്ള പുക പരിശോധനയിൽ നിരവധി വാഹനങ്ങളാണ് പരാജയപ്പെടുന്നത്. ഇതു […]

India

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. 5 കിലോ സിലിണ്ടറിന്‍റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്.കഴിഞ്ഞ 2 മാസവും പാചകവാതക വില കൂട്ടിയിരുന്നു. ഇതോടെ […]

India

അഴിമതിക്കാർക്കെതിരെ നടപടിയെടുത്തത് ചിലരെ പ്രകോപിപ്പിക്കുന്നു; നരേന്ദ്രമോദി

കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ ഐക്യ റാലിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നതാണ് ചിലർക്ക് ക്ഷമ നഷ്ടപ്പെടാൻ കാരണമെന്നും, പ്രതിപക്ഷം അഴിമതിക്കാരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. മീററ്റില്‍ നടന്ന ബിജെപി റാലിയിലായിരുന്നു പ്രതിപക്ഷ ആക്ഷേപങ്ങളെ വിമര്‍ശിച്ച് മോദി രംഗത്തെത്തിയത്. […]