Keralam

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം ക്ലാസുകാരി ഐശ്വര്യ. ഇന്നലെ വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു സംഭവം. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പെൺകുട്ടിയുടെ പിതാവ് സമ്പത്ത് പ്രദേശത്ത് ഒരു കട നടന്നത്തുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയെ ദിവസവും തന്റെ […]

Uncategorized

ഫിൻജാൽ ചുഴലിക്കാറ്റ്, ചെന്നൈ വിമാനത്താവളം അടച്ചിട്ടു, 100 വിമാന സർവീസുകൾ റദ്ദാക്കി

ഫിൻജാൽ ചുഴലിക്കാറ്റ് ചെന്നൈ അടക്കമുള്ള വിവിധ മേഖലകളിൽ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ചെന്നൈ വിമാനത്താവളം അടച്ചിട്ടു. പുലർച്ചെ 4 വരെയാണ് വിമാനത്താവളം അടച്ചിടുക. 100 വിമാന സർവീസുകൾ റദ്ദാക്കി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ […]

India

ചെന്നൈയില്‍ ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു; ഗുഡ്‌സ് ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു

ചെന്നൈ കവരപേട്ടയില്‍ ട്രെയിന്‍ അപകടം. ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു.  എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തേക്ക് എത്തിക്കാനും ഗുഡ്‌സ് ട്രെയിനിലെ തീയണയ്ക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഒരേ ട്രാക്കില്‍ […]

Keralam

നിർണായക വിവരം: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടി ചെന്നൈയിലെത്തി; കഴക്കൂട്ടം പൊലീസ് പുറപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസിന്‍ ചെന്നൈയിലെത്തി. രാവിലെ ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചെന്നൈ – എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയാണ് കുട്ടി അവിടെ എത്തിയതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ […]

India

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. നടന്റെ അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇന്നു രാവിലെ ചെന്നൈയിലായിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ […]

India

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ട്ടമായി; വിദ്യാര്‍ഥി ജീവനൊടുക്കി

ചെന്നൈ: ഫിസിയോതെറാപ്പി വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട ദുഃഖത്തിലാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ ജെ ജെ നഗറിലെ മുനുസ്വാമിയുടെ മകന്‍ ധനുഷ്‌കുമാറി (23) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജില്‍ ഫിസിയോതെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ധനുഷ്‌കുമാര്‍. നിത്യവും […]

Keralam

കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം പൂവത്തുംമൂട് സ്വദേശികള്‍

ചെന്നൈ: കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം പൂവത്തുംമൂട് സ്വദേശികളെന്ന് പോലീസ്. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പോലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. […]

India

പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ കേസ്

ചെന്നൈ: പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ ചെന്നൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ലൈം​ഗികാതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. […]

Sports

ചെന്നൈയുടെ തോൽവിക്ക് കാരണം ധോണി; ആരോപണം തള്ളി അമ്പാട്ടി റായിഡു

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ നായകനായി റുതുരാജ് ഗെയ്ക്ക്‌വാദിൻ്റെ ആദ്യ സീസണാണ് കടന്നുപോകുന്നത്. എന്നാൽ നിർണായക സമയത്ത് തീരുമാനങ്ങളിൽ ധോണിയുടെ ഇടപെടൽ ഉണ്ടാകും. എന്നിട്ടും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു. പിന്നാലെ ചെന്നൈ മുൻ താരം അമ്പാട്ടി റായിഡുവാണ് പ്രതികൂട്ടിലായത്. റുതുരാജ് ഗെയ്ക്ക്‌വാദിനെ വിമർശിച്ച് അമ്പാട്ടി […]

India

ചെന്നൈയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയുൾപ്പെടെ 5 മരണം

ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 5 മരണം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 4 പേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. മരിച്ചവരിൽ 2 സ്ത്രീയും 2 പുരുഷനും 8 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. കാർ ബൈക്കിലിടിച്ച് മറിയുകയായിരുന്നു.