India

ദ ഹിന്ദുവിലെ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ്

ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫിസ്. സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിൽ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദമായത്. അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗുരുതര ആശങ്കകൾ പങ്കുവച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, പത്രം വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. ദ ഹിന്ദു എഡിറ്റർക്കാണ് കത്തയച്ചത്. […]

Keralam

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് കൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും എന്താണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്‍ക്കാരിന് അറിയാമെന്ന് […]

Keralam

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി […]

Keralam

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ മോശമാക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ മോശമാക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആരോപണം ഉയരുന്നത്. കേരളത്തില്‍ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ് ഈ പ്രചാരണം നടക്കുന്നതെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം […]

Keralam

സംശയിച്ചതുപോലെ തന്നെ, ഉദ്ദേശം വ്യക്തം; അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി വി അന്‍വറിന്റെ ആരോപണങ്ങള്‍. ഇത് പൂര്‍ണമായി തള്ളിക്കളയുന്നു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. മുന്‍നിശ്ചയിച്ച പ്രകാരം […]

Keralam

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃശൂർ പൂരം കലക്കലിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിഡി സതീശൻ വിമർശിച്ചു. എഡിജിപി എംആർ അജിത് കുമാറാണ് പൂരം കലക്കാൻ പ്ലാനിട്ടതെന്ന് വിഡി സതീശൻ‌ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപ​ക്ഷ […]

Keralam

കേരളം അവഹേളിക്കപ്പെട്ടു ; വയനാട് എസ്റ്റിമേറ്റ് കണക്ക് വാർത്തകളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാനസർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കുകൾ സംബന്ധിച്ച വാർത്തകളിൽ മാധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ എസ്റ്റിമേറ്റ് സംബന്ധിച്ച് തെറ്റായ വാർത്തകൾ നൽകി. നശീകരണ മാധ്യമപ്രവർത്തനമാണ് നടക്കുന്നത്. സമൂഹത്തിനെതിരായ കുറ്റകൃത്യമാണ് ഇത്. മാധ്യമങ്ങൾ കച്ചവടതാത്പര്യമാണ് നടപ്പാക്കുന്നത്. മാധ്യമങ്ങൾ പൊതുവെ വിവാദ നിർമാണ ശാലകളായി […]

India

വയനാടിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

ന്യൂഡൽഹി : വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നാണ് സൂചന. വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. മൂന്നാം […]

Keralam

വയനാട് ദുരന്തത്തിൽ പോലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ പോലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ തൃണവത്ഗണിച്ച് റാങ്ക് നോക്കാതെയാണ് പോലീസ് സേന വയനാട് ഇടപ്പെട്ടതെന്നും ഷിരൂർ സംഭവത്തിൽ എന്താണ് ഒരു ഡ്രൈവർക്കിത്ര പ്രാധാന്യമെന്ന് ചോദിക്കുന്നവരോട് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് അതെന്നും പിണറായി വിജയൻ പറഞ്ഞു. […]

Keralam

‘കാഫിര്‍’ പോസ്റ്റിനു പിന്നില്‍ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ‘കാഫിര്‍’ പോസ്റ്റിനു പിന്നില്‍ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു ഗ്രൂപ്പുകള്‍ പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് പോലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ കണ്ടു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അത് പരിശോധിച്ചശേഷം എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം മുന്‍ […]