പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക വിനോദ സഞ്ചാരകേന്ദ്രമായി ചിന്നക്കനാൽ; പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
ഇടുക്കി: സംസ്ഥാനത്ത് തന്നെ പോലീസ് സ്റ്റേഷനില്ലാത്ത ഏക വിനോദസഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ചിന്നക്കനാലിൽ എത്തുന്നതും താമസിക്കുന്നതും. പോലീസിൻ്റെ സാന്നിധ്യമില്ലാത്തതിനാൽ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിൽ ക്രമസമാധാനപാലനം വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലിയിൽ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരൻ്റെ വീട്ടിൽ നിന്ന് 16 പവനോളം സ്വർണം മോഷ്ടിച്ച സംഭവമുണ്ടായത്. […]