Keralam

‘സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ; നാടിൻ്റെ ദുരന്തത്തെ പരിഹരിക്കാൻ ഒന്നിച്ചുനിന്നു’; വിഡി സതീശൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് വിഡി സതീശൻ. ഒന്നിച്ച് നിന്നാണ് നാടിൻ്റെ ദുരന്തത്തെ പരിഹരിക്കാൻ ശ്രമിക്കുന്നതെന്ന് അദേഹം പറഞ്ഞു. ചെറിയ കുറ്റങ്ങൾക്ക് പുറകെ സൂക്ഷ്മദർശിനിയുമായി തങ്ങൾ പോയില്ല എന്നത് അഭിമാനമായി കരുതുന്നതായി വിഡി സതീശൻ പറഞ്ഞു. കേന്ദ്രം സഹായിക്കും എന്നാണ് […]

Keralam

‘നാടിൻ്റെ നന്മയുടെ കരുത്ത്; ഫലവത്താവുന്നത് വലിയ ജീവകാരുണ്യ ദൗത്യം’; മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായ ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാരിക നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ നന്മയുടെ കരുത്താണ് ഈ സ്ഥിതിയിൽ എത്തിച്ചത്. ജനങ്ങളുടെ സഹകരണം യോജിപ്പ് എന്നിവ കൊണ്ട് അസാധ്യം എന്നത് സാധ്യം ആകുന്നതാണ് അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താവുന്നത്. എല്ലാവരും സഹകരിച്ചത് […]

Keralam

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍ ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടി

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി. എല്‍സ്റ്റണ്‍ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സര്‍ക്കാര്‍ ഉടന്‍ കെട്ടിവയ്ക്കണം. നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ […]

Keralam

ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകി ധനമന്ത്രി

വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌.ഇനിയൊരു […]

Keralam

മുണ്ടക്കൈ – ചൂരൽമല ദുരന്തം; സാമ്പത്തിക സഹായം കേന്ദ്രം ഉറപ്പ് നൽകിയെന്ന് കെ.വി തോമസ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ്  പറഞ്ഞു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി […]

Keralam

വയനാട് ദുരന്തം: സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13 മാത്രമെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍; 153 കോടി അനുവദിച്ചെന്ന് കേന്ദ്രം

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 2219.033 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്. എസ്ഡിആര്‍എഫിലേക്ക് 153 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ദുരന്തത്തിന് […]

Keralam

ചൂരൽമല – മുണ്ടക്കൈ ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം; എം വി ഗോവിന്ദൻ

വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ സഹായം തരില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം അത് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്.സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കുക തന്നെ ചെയ്യും, രാഷ്ട്രീയ കാരണം കൊണ്ട് […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട് ചൂരല്‍മല ദുരന്തം ലെവല്‍ 3 ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്നതില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി യുഡിഎഫ് സമരം ശക്തമാക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ […]

Keralam

വയനാട് ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളും; കാർഷിക ഗ്രാമ വികസന ബാങ്ക്

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ വായ്പകൾ എഴുതിത്തള്ളും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സികെ ഷാജി മോഹൻ വിശദമാക്കി. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി വായ്പയെടുത്ത […]

Keralam

മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല. അതേസമയം ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി നേതൃത്വത്തിലുള്ള വിദഗ്ധ […]