Keralam

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. 417 കുടുംബങ്ങൾ അന്തിമ പട്ടികയിൽ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സർക്കാരിന് നൽകിയത്. 255 കുടുംബങ്ങൾ ആദ്യ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഫേസ് 2 A അന്തിമ പട്ടികയിൽ 89 കുടുംബങ്ങളും ഫേസ് 2 […]

Keralam

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ‘അനാവശ്യ രാഷ്ട്രീയം കാണേണ്ടതില്ല; മാനദണ്ഡങ്ങളിൽ ആർക്കും തർക്കമില്ല’; മന്ത്രി കെ. രാജൻ

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ അനാവശ്യ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അർഹതപ്പെട്ടവരെ മുഴുവൻ ലിസ്റ്റിൽ ഉൾപ്പെടുത്തും. പൂർണമായും വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിലേയ്ക്ക് മാത്രമേ കടന്നിട്ടുള്ളൂ. സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ആർക്കും തർക്കമില്ല. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്നതിലാണ് പരാതിയെന്നും കെ രാജൻ പറഞ്ഞു. പൂർണമായും ഡി.സി.എം.എയുടെ അധികാരമാണ് ഇപ്പോൾ. […]

Keralam

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി

വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ് പുനപരിരോധിക്കാന്‍ കണ്‍സള്‍ട്ടന്റായ കിഫ് കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  നിബന്ധനകള്‍ എന്തുതന്നെയായാലും വയനാട് പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്രവായ്പ ഉപയോഗിക്കാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം […]

Keralam

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഭൂമി ഏറ്റെടുക്കൽ വൈകില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുകയാണെന്നുമാണ് റവന്യു മന്ത്രി കെ.രാജന്റെ […]

Keralam

വയനാട് പുനരധിവാസം; സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ ഉത്തരവിനെതിരെ ഹാരിസൺസ് മലയാളം

വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ഹാരിസൺസ് മലയാളം. സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. മതിയായ നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ സ്ഥലമേറ്റെടുക്കുന്നതെന്ന് ഹാരിസൺ മലയാളം. സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് […]

Keralam

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം: ഒറ്റക്ക് നീങ്ങാന്‍ മുസ്ലിം ലീഗ്; സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അതൃപ്തി

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ഒറ്റക്ക് നീങ്ങാന്‍ മുസ്ലിം ലീഗ്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് മുസ്ലീം ലീഗിന് അതൃപ്തിക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം ദുരിത ബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്‍കും എന്നതാണ് ലീഗിന്റെ പ്രഖ്യാപനം.സര്‍ക്കാരുമായി യോജിച്ച് നിര്‍മിക്കാമെന്നായിരുന്നു ആലോചന.എന്നാല്‍ പുനരധിവാസത്തിന് സര്‍ക്കാര്‍ […]

Keralam

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം: സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും, പ്രത്യേക വെബ് പോര്‍ട്ടലും

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തില്‍ പങ്കാളികളാകുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക വെബ് പോര്‍ട്ടലും തയാറാക്കും. ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്. […]

Keralam

മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിനുള്ള ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള ആദ്യ ഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 10ന് രണ്ടാം ഘട്ട ലിസ്റ്റും പുറത്തിറക്കും. അഞ്ചു സെന്റ്, 10 സെന്റ് വിവേചനം എന്ന പരാതിയില്‍ ദുരന്തബാധിതരുടെ നിലപാട് കൂടി പരിഗണിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതുവരെ കണ്ടെത്താനാകാത്തവരുടെ മരണ സര്‍ട്ടിഫിക്കറ്റ് […]

Keralam

ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാര്‍ക്കറ്റ്.. വയനാട് ടൗണ്‍ഷിപ്പ് മാതൃക വിവരിച്ച് മുഖ്യമന്ത്രി; ടൗണ്‍ഷിപ്പ് മാതൃക കാണിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം

പുതുവത്സരദിനത്തില്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക. കല്‍പറ്റയില്‍ അഞ്ച് സെന്റിലും നെടുമ്പാലയില്‍ പത്ത് സെന്റിലും ആയിരം സ്‌ക്വയര്‍ഫീറ്റില്‍ ക്ലസ്റ്റര്‍ രൂപത്തിലാവും വീടുകളൊരുങ്ങുക. മുണ്ടക്കൈ-ചൂരല്‍മല പ്രദേശവാസികള്‍ക്ക് ആശ്വാസമായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും […]

Keralam

വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും

വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ തുടർ സഹായ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് […]