ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കം അനുവദിക്കില്ല: കത്തോലിക്കാ കോണ്‍ഗ്രസ്
കൊച്ചി: ക്രൈസ്തവ വിജ്യാഭ്യാസ സ്ഥാപനങ്ങളെ തീവ്രമത താല്പര്യങ്ങള്ക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢശ്രമം അനുവദിക്കില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. മൂവാറ്റുപുഴ നിര്‍മല കോളജിലെ നിസ്കാര വിവാദത്തിനുശേഷം ഇപ്പോള്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് സ്കൂളിലും സ്കൂള്‍നിയമത്തിന് വിരുദ്ധമായി നിസ്കാര സൗകര്യം നല്‍കണമെന്ന ആവശ്യവുമായി ചിലര്‍ വന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ ദുരൂഹമാണ്. ഇക്കാര്യത്തില്‍ സ്കൂള്‍ മാനേജ്മെന്റിന് […]