Keralam

ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന തരത്തിൽ കള്‍ച്ചറല്‍ ഫോറങ്ങളും കൂട്ടായ്മകളും വേണ്ട; വിലക്കുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്ഞാപനം ഇറക്കി. ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് […]

Keralam

ഏകീകൃത കുര്‍ബാന: സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്. വൈദികര്‍ക്കെതിരെ നടപടി വന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപത സ്വതന്ത്ര സഭയാക്കുമെന്നാണ് വിമതപക്ഷം പറയുന്നത്. മുന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍  പ്രതികരിച്ചു. കുര്‍ബാന തര്‍ക്കം രൂക്ഷമായ എറണാകുളം- അങ്കമാലി […]

Keralam

മേജർ ആർച്ചുബിഷപ്പിന്റെ പേരിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജം; സീറോ മലബാർ സഭ

എറണാകുളം: മേജർ ആർച്ചുബിഷപ്പിന്റെ പേരിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് സീറോ മലബാർ സഭ. എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ചു ബിഷപ്പിന്റെ ഒപ്പോടുകൂടി  സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് വ്യാജമാണെന്ന് പത്രക്കുറുപ്പിൽ അറിയിച്ചു. ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിന്റെ […]

Keralam

വാട്ടര്‍ കണക്ഷന്‍ വിഛേദിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണം; സര്‍ക്കുലര്‍

തിരുവനന്തപുരം: ഉപയോക്താക്കളുടെ വാട്ടർ കണക്ഷൻ വിഛേദിക്കേണ്ടി വരുമ്പോൾ നടപടിയെക്കുറിച്ച് 24 മണിക്കൂർ മുൻപ് ഫോണിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ നിർബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സർക്കുലർ. പണമടയ്ക്കാത്തതിനും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തതിനും ഉപയോക്താക്കളുടെ വാട്ടർ കണക്ഷൻ വിഛേദിക്കേണ്ടി വരുമ്പോഴാണ് ജീവനക്കാർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും സർക്കുലറിൽ പറയുന്നു. കുടിശിക […]

No Picture
Keralam

വീട്ടിൽനിന്നു യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്കെത്തണം; ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ

എറണാകുളം: പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്കു വരണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ.  ഡിഐജി പുട്ട വിമലാദിത്യയുടെ സർക്കുലർ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലാണ് എത്തിയത്. ഷൂസും തൊപ്പിയും ആവശ്യമില്ലാത്ത സാധനങ്ങളും കൂട്ടിയിടാനുള്ള സ്ഥലമായി സ്റ്റേഷനിലെ വിശ്രമ മുറികൾ […]