Keralam

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനെതിരെ CITUവിന്റെ കുടിൽകെട്ടി സമരം; പ്രതിഷേധവുമായി വ്യാപാരികൾ

പാലക്കാട് കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ്സ് എന്ന സ്ഥാപനത്തിന് മുൻപിൽ നാലുദിവസമായി സിഐടിയു കുടിൽകെട്ടി സമരം നടത്തുകയാണ്. മൂന്ന് മാസം […]

Keralam

‘സമരത്തിന് പോയാല്‍ ജോലി പോകും’; ചിറയിന്‍കീഴില്‍ ആശമാരെ സിഐടിയു നേതാക്കള്‍ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആശാവര്‍ക്കേഴ്‌സ് സമരം തുടരുന്നതിനിടെ ചിറയിന്‍കീഴില്‍ ആശ വര്‍ക്കേഴ്‌സിനെ വീട് കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി.സമരത്തിന് പോയാല്‍ ജോലി ഇല്ലാതാക്കുമെന്ന് സിഐടിയു നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോഴിക്കോടും കണ്ണൂരും ബദല്‍ സമരവുമായി സിഐടിയു രംഗത്തെത്തിയിട്ടുമുണ്ട്.  സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അതിശക്തമായി മുന്നോട്ടു പോകുമ്പോഴാണ് ബദല്‍ സമരവുമായി സിഐടിയു രംഗത്തെത്തുന്നത്.സംസ്ഥാന […]

Keralam

സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ എട്ട് പ്രതികളും പിടിയിൽ, കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ എട്ട് പ്രതികളും പിടിയിൽ. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ സിഐടിയു പ്രവർത്തകനായ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്റെ […]

Keralam

ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ്: തീരുമാനം പിന്‍വലിക്കണമെന്ന് സിഐടിയു സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെര്‍മിറ്റ് വേണ്ടെന്ന് സിഐടിയു സംസ്ഥാന ഘടകം. ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ പോകാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. 30 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടതെന്നും സിഐടിയു പറഞ്ഞു. സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്റെ മാടായി ഏരിയാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് […]

District News

കേരളത്തോടുള്ള റയിൽവേയുടെ അവഗണന; കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തും

കോട്ടയം: കേരളത്തോടുള്ള റയിൽവേയുടെ അവഗണന അവസാനിപ്പിക്കുക, പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, മാലിന്യ നിർമ്മാർജനത്തിൽ റെയിൽവേ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ ( സിഐറ്റിയു ) ൻ്റെ നേതൃത്വത്തിൽ […]

Keralam

സംസ്ഥാനതല ഓട്ടോ പെർമിറ്റ് : എസ്ടിഎ തീരുമാനം ഉടന്‍

തിരുവനന്തപുരം : ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സംസ്ഥാനതല’ പെർമിറ്റ് അനുവദിക്കുന്ന കാര്യം സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്ടിഎ) ഇന്നു (ജൂലൈ 10) ചേരുന്ന യോഗം പരിഗണിക്കും. സിഐടിയുവിന്‍റെ അപേക്ഷ പരിഗണിച്ചാണ് എസ്ടിഎ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് […]

Keralam

ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു

കൊച്ചി : ജലവിഭവ വകുപ്പിനെതിരെ സിഐടിയു. കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏൽപ്പിക്കാനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരരംഗത്ത് വന്നിരിക്കുകയാണ് സിഐടിയു. ടെൻഡർ നടപടികളിലടക്കം ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് സമരം. കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകൾ […]

Keralam

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സര്‍ക്കാരിന്റെ യൂ ടേണ്‍; സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് പുതുക്കിയ ഉത്തരവിറക്കി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കി. നേരത്തെ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ […]

Keralam

ഡ്രൈവിങ് സ്കൂൾ ഉടമകൾ സെക്രട്ടേറിയറ്റ് സമരത്തിന്

തിരുവനന്തപുരം: ഗതാഗത വകുപ്പിനെതിരേ വീണ്ടും സമരം ശക്തമാക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്നും ഇന്‍സ്ട്രക്റ്റര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ വരണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ […]

Keralam

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു; ധനവകുപ്പിന്റെ വിചിത്ര ഉത്തരവ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്. കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമായി നല്‍കിയ ഉത്തരവിലാണ് വിചിത്ര നടപടി. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദേശം […]