Keralam

എൻ്റെ ഉത്തരവാദിത്തം തീർന്നു, ഇനി പാർട്ടിയും സർക്കാരും തീരുമാനിക്കും : പി വി അൻവർ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ കാണുകയും വിശദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും പ്രധാന കാര്യങ്ങൾ എഴുതികൊടുക്കുകയും ചെയ്തതായി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ.  മുഖ്യമന്ത്രിക്ക് നൽകിയ പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും നൽകുമെന്നും ഇതോടെ തൻ്റെ ഉത്തരവാദിത്തം തീരുന്നുവെന്നും അൻവർ […]

Movies

മുഖ്യമന്ത്രി ഒടിടി പ്ലാറ്റ് ഫോം സി സ്പേസ് ലോഞ്ച് ചെയ്തു

തിരുവനന്തപുരം:  കേരള സർക്കാരിൻ്റെ  ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോം സി സ്പേസ് ലോഞ്ച് ചെയ്തു.  മുഖ്യമന്ത്രി പിണറായി വിജയനാണ് ഒദ്യോഗികമായി ഉദ്ഘാടനം ചെയതത്.  തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.  കെഎസ്എഫ് ഡിസിക്കാണ് ഒടിടിയുടെ നിര്‍വ്വഹണച്ചുമതല.  സി സ്പേസിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 അംഗ ക്യൂറേറ്റര്‍ […]

Keralam

സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കത്തിന്റെ പൂർണരൂപം വയനാട് പൂക്കോട് വെറ്റനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടല്ലോ. കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ചെയ്യുന്ന ക്രൂരതയുടെ […]

Keralam

കേന്ദ്രസര്‍ക്കാര്‍ സമീപനം: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ചെയ്യും.  ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,  പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് […]

Keralam

പോലീസ് സേനയിൽ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

പോലീസ് സേനയുടെ കഴിവും ശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ പോലീസ് ജില്ലകൾക്കുള്ള ഡ്രോൺ വിതരണം, സോഫ്റ്റ്‌വെയർ ലോഞ്ചിംഗ് എന്നിവ നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം മാറുന്നതിനനുസരിച്ച് ആധുനികവൽക്കരണം എല്ലാ മേഖലകളിലും നടപ്പാക്കണമെന്നതാണ് ഗവൺമെന്റ് […]

Keralam

താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂർ ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്.  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം […]

No Picture
Keralam

പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്തു

വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്കു വേണ്ടി മകൾ അശ്വതി വി. നായർ പുരസ്‌കാരം […]

No Picture
Keralam

രാഷ്ട്രപതി കൊച്ചിയിലെത്തി; മുഖ്യമന്ത്രിയും ഗവര്‍ണറും ചേർന്ന് സ്വീകരിച്ചു

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിൽ എത്തി. പ്രത്യേക വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്ടര്‍ […]