Keralam

എയിംസ്: ‘ഒരോ വർഷവും കേന്ദ്രത്തോടെ ചോദിക്കുന്നു; കാത്തിരിക്കാം, അല്ലാതെ എന്ത് ചെയ്യാൻ’; മുഖ്യമന്ത്രി

എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് 157 നഴ്സിംഗ് കോളജുകൾ രാജ്യത്ത് അനുവദിച്ചിട്ട് ഒന്നു പോലും കേരളത്തിന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസ് ഇല്ലാത്ത സംസ്ഥാനമാണല്ലോ കേരളം. അർഹതയില്ലെന്ന് ഒരു മാനദണ്ഡ പ്രകാരവും പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസിനായി ഒരോ വർഷവും […]

Keralam

സംസ്ഥാനത്തെ ലഹരി ഉപയോഗവും അക്രമങ്ങളും; മുഖ്യമന്ത്രി വിളിച്ച വിവിധ സംഘടനകളുടെ യോഗം ഇന്ന്

സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ മുഖ്യമന്ത്രി വിളിച്ച വിവിധ സംഘടനകളുടെ യോഗം ഇന്ന്. രാവിലെ 10 മണിക്ക് നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാകും യോഗം നടക്കുക. ലഹരി ഉപയോഗം തടയാൻ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥി യുവജന സംഘടനകളും, സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ […]

Keralam

‘നാടിൻ്റെ നന്മയുടെ കരുത്ത്; ഫലവത്താവുന്നത് വലിയ ജീവകാരുണ്യ ദൗത്യം’; മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായ ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാരിക നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ നന്മയുടെ കരുത്താണ് ഈ സ്ഥിതിയിൽ എത്തിച്ചത്. ജനങ്ങളുടെ സഹകരണം യോജിപ്പ് എന്നിവ കൊണ്ട് അസാധ്യം എന്നത് സാധ്യം ആകുന്നതാണ് അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താവുന്നത്. എല്ലാവരും സഹകരിച്ചത് […]

Keralam

നിയമസഭയിൽ ചർച്ചയായി സാമ്പത്തിക തട്ടിപ്പുകൾ; എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

നിയമസഭയിൽ ചർച്ചയായി പാതിവില ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ. 231 കോടി രൂപയുടേതാണ് പാതിവില തട്ടിപ്പെന്നും പ്രമുഖർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി. മലയാളികൾ ഏറെ കബളിപ്പിക്കപ്പെടുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി […]

Keralam

പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ

കണ്ണൂർ : പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രായപരിധി, ടേം വ്യവസ്ഥയിൽ പാർട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണ്. കൂടുതൽ യുവതീ -യുവാക്കൾ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവർക്ക് കൂടി പരിഗണന […]

Keralam

‘വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യം;ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു’; മുഖ്യമന്ത്രി

വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. വ്യാജ പ്രചരണങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്തൊക്കെയോ കവർന്നെടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും അത്തരം നീക്കം നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]

Keralam

കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കും; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂസര്‍ ഫീ വരുമാനത്തില്‍ നിന്നുതന്നെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാമെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വരുമാനമുണ്ടാക്കുന്ന കമ്പനിയായി മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഇന്ന് നിയമസഭയില്‍ ശക്തമായാണ് […]

Uncategorized

‘ബ്രഹ്മപുരത്തെ മനോഹരമാക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണ്’; ബയോ മൈനിംഗ് 75 ശതമാനം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി

ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീര്‍ക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ മൈനിംഗ് 75 ശതമാനം പൂര്‍ത്തിയാക്കിയെന്നും 18 ഏക്കറോളം ഭൂമി വീണ്ടെടുക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇങ്ങനെ വീണ്ടെടുത്ത സ്ഥലങ്ങളില്‍ ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയാണെന്നും […]

Keralam

ബ്രൂവറി വിവാദം: ‘പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി’; രമേശ് ചെന്നിത്തല

ബ്രൂവറി വിവാ​ദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ് ചെന്നിത്തല. ബ്രൂവറി സർക്കാർ മുന്നോട്ട് പോകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊക്ക കോളക്ക് എതിരെ സമരം നടത്തിയവർ 600 കോടി യുടെ പദ്ധതി കൊണ്ട് വരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട്‌ […]

Keralam

‘ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’; മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്

മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്സ് പക്ഷിയായും പടയുടെ നടുവിൽ പടനായകനായും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗാനം ആലപിക്കും.  ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. കാവലാൾ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ട് […]