Keralam

‘ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’; മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്

മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്സ് പക്ഷിയായും പടയുടെ നടുവിൽ പടനായകനായും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗാനം ആലപിക്കും.  ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. കാവലാൾ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ട് […]

Keralam

‘കേരളത്തിൽ ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നു; രണ്ടും ഇവിടെ വേണ്ട’; മുഖ്യമന്ത്രി

കേരളത്തിൽ ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ആത്മഹത്യാപരവും അപകടകരവുമാണ്. രണ്ടും ഇവിടെ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം ഇതിനെ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് നാല് വോട്ടിനായി വർഗീയതയെ […]

Keralam

‘സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടി; നോക്കിലോ വാക്കിലോ സ്ത്രീകളോട് തെറ്റായ രീതി പാടില്ല’; മുഖ്യമന്ത്രി

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായാൽ നേരിടും. നോക്കിലോ വാക്കിലോ സ്ത്രീകളോട് തെറ്റായ രീതി പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ഏറ്റവും കൂടുതൽ […]

Keralam

‘പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ’; മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

പുതുവത്സരദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെയെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി. പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ലെന്നും പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Keralam

വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും

വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ തുടർ സഹായ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് […]

Keralam

മുണ്ടക്കൈ – ചൂരൽമല കേന്ദ്ര സഹായം; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത്, മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേന്ദ്രം നഷ്ടപരിഹാരം നൽകാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. ഇതിലും വലിയ ദുരന്തത്തെ അതിജിവിച്ചതാണ് കേരളം, മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും ദുരന്തബാധിതരെ കൈവിടില്ല, അവരുടെ പുനഃരധിവാസം കൃത്യമായി നടപ്പാക്കും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റേത് […]

Keralam

മാസപ്പടി വിവാദത്തിൽ എസ്എഫ്‌ഐഒ സിഎംആർഎല്ലിനെതിരെ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ

മാസപ്പടി വിവാദത്തിൽ എസ്എഫ്‌ഐഒ സിഎംആർഎല്ലിനെതിരെ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ആവർത്തിച്ച് പറഞ്ഞ കാര്യങ്ങളിൽ അടിവരയിടുന്ന റിപ്പോർട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടേതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കടലാസ് കമ്പനി വഴി കോടാനുകോടി കൈക്കൂലി വാങ്ങാനുള്ള അവസരം ഒരുക്കി. അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരൽചൂണ്ടുകയെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. […]

District News

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച നാളെ. മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും. നാളെ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇരു നേതാക്കളും എത്തിയത്. സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർ‌ശനത്തിനായാണ് സ്റ്റിലിൻ കേരളത്തിലെത്തിയത്. എംകെ സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലിൽ […]

Keralam

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിലെ അക്ഷരതെറ്റ്; മെഡൽ നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അന്വേഷണ റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ അക്ഷരതെറ്റുണ്ടായ സംഭവത്തിൽ മെഡൽ നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അന്വേഷണ റിപ്പോർട്ട്. ഭഗവതി സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് മെഡൽ നിർമ്മിച്ചത്. അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. മെഡലുകൾ പരിശോധിക്കേണ്ട സമിതിക്കും വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 270 മെഡലുകളിൽ 246 എണ്ണത്തിലും പിഴവുണ്ടായിരുന്നു. […]

Keralam

‘പാലിയേറ്റീവ് കെയറിന് എപിഎൽ-ബിപിഎൽ വ്യത്യാസം പാടില്ല’; ആരെയും ഒഴിവാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവർ, രോഗത്തിൻ്റെ ഭാഗമായി കിടപ്പിലായവർ എന്നിവരെ ഒരുതരത്തിലുള്ള ഭേദങ്ങളുമില്ലാതെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുക. ആരോഗ്യം, സാമൂഹ്യനീതി വകുപ്പുകളുടെ […]