Keralam

വയനാട് ദുരന്തം: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി തല ഉപ സമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഓൺ ലൈനായാണ് യോ​ഗം നടക്കുക. രാവിലെ 11മണിക്ക് യോ​ഗം നടക്കും. യോ​ഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുക്കുന്നുണ്ട്. ജില്ല […]

Keralam

ദുരന്ത മുന്നറിയിപ്പ് സംവിധാനം കാലത്തിനുസരിച്ച് മാറണം; വയനാട് ദുരന്തത്തിന്റെ കാരണത്തെ സമഗ്രമായി അന്വേഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, അതിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിന് അനുസരിച്ച മാറ്റം ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളില്‍ മാറ്റം വേണമെന്നും പിണറായി പറഞ്ഞു. പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ […]

No Picture
Keralam

1592 പേരെ രക്ഷപ്പെടുത്തി; ചികിത്സയിലുള്ളത് 91 പേര്‍; 82 ക്യാംപുകളിലായി കഴിയുന്നത് 8017 പേര്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷിക്കാനായത് ഏകോപിതമായതും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമായാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ദുരന്തഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന്റെ സമീപസ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 […]

Keralam

സര്‍ക്കാരിന്‍റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു ; എല്ലാ സന്നാഹവും വയനാട്ടിലേക്കെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ 43 പേരാണ് മരിച്ചത്. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ, […]

No Picture
Keralam

നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരമൊരു അനുഭവം കെഎസ് യുവിന് […]

No Picture
Keralam

കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാര്യവട്ടം ക്യാമ്പസ് സംഘർഷം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കിയപ്പോൾ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോളേജ് ക്യാമ്പസിൽ […]

Keralam

‘മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് എസ്എഫ്ഐ അക്രമത്തിന് ബലം’; വിമർശിച്ച് എം വിൻസെന്റ്

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് എം വിൻസെന്റ് എംഎൽഎ. കാര്യവട്ടം സംഘർഷത്തിൽ എം വിൻസെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതികൾ ഉയർന്നപ്പോഴെല്ലാം അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് എം വിൻസൻ്റ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ […]

Keralam

സിദ്ധാർത്ഥന്റെ മരണം: ‘CBI അന്വേഷണം വൈകിപ്പിച്ചില്ല; ഉ​ദ്യോ​ഗസ്ഥർക്ക് ജാ​ഗ്രതക്കുറവുണ്ടായി’: മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണം വൈകിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് ജാ​ഗ്രതക്കുറവുണ്ടയതായി മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. സസ്‌പെൻഡ് […]

No Picture
Keralam

ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് നോക്കുകുത്തിയായി നിൽക്കുന്നു. ഗുണ്ടകൾക്കും ലഹരി മാഫിയക്കും പോലീസ് സംരക്ഷണം നൽകുന്നു. പൊലീസിന് നടപടിയെടുക്കാൻ കഴിയുന്നില്ല എന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലെ ഉപജാപക സംഘമാണ്  പോലീസിനെ നിയന്ത്രിക്കുന്നത്. പാർട്ടി നേതാക്കൾക്ക് വേണ്ടി  […]

Keralam

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്; സിംഗപ്പൂരിൽ നിന്നും മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. രാവിലെ ഓൺലൈനായാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദർശനത്തിലായ മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. നിയമസഭാ സമ്മേളനത്തിന്‍റെ തിയതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് […]