Keralam

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. എഡിജിപിക്കെതിരായ ആരോപണങ്ങളും ചർച്ചയായില്ല. മന്ത്രിസഭാ യോഗത്തിൽ നിന്ന് ഒഴിവാക്കിയാലും എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ചയാകും. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും. എം.ആർ.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് […]

Keralam

ഹേമ കമ്മിറ്റി ആദ്യ ഇടപെടല്‍ കേരളത്തില്‍ ; അത് എല്‍ഡ്എഫ് സര്‍ക്കാരായതുകൊണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികള്‍ പറയാന്‍ തയ്യാറായാല്‍ നടപടിയുണ്ടായുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഹേമ കമ്മിറ്റി പോലയുള്ള ഇടപെടല്‍ നടന്നത് കേരളത്തില്‍ മാത്രമാണ്. അത് എല്‍ഡിഎഫ് സര്‍ക്കാരായതുകൊണ്ട് മാത്രമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സമാനമായ കമ്മിറ്റി വേണമെന്നാണ് ഇപ്പോള്‍ പല […]

Keralam

‘മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞു തീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ല’; പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ കെ സുരേന്ദ്രന്‍

പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ വീണ്ടും പ്രതികരണവുമായി കെ സുരേന്ദ്രന്‍. അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുതീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം കേന്ദ്രനേതൃത്വം എന്താണ് മിണ്ടാത്തതെന്നും ആരോപണങ്ങളില്‍ പ്രകാശ് കാരാട്ടോ വൃന്ദ കാരാട്ടോ എ വിജയരാഘവനോ മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി […]

Keralam

ആരോപണം തെറ്റാണെങ്കിൽ മുഖ്യമന്ത്രിയുടെ പോലീസ് പി വി അൻവറിന് മേൽ കേസെടുക്കട്ടെ : വിഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപകവൃന്ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സംഘമാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. പി വി അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണം. പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇതിനേക്കാൾ ഭീകരമായ കാര്യങ്ങൾ ഈ കോക്കസ് നടത്തിയിട്ടുണ്ട്. ക്രിമിനലുകളുടെ താവളമാണ് […]

Keralam

മുകേഷ് രാജി വെക്കണമോ എന്നതില്‍ സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം : മുകേഷ് രാജി വെക്കണമോ എന്നതില്‍ സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ നിലപാട് സ്ത്രീപക്ഷമാണ്. ആനി രാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കും. എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും. ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു. വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി. സിപിഐയുടെ […]

Keralam

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലീസിന്റെ ഭാഗമാകുന്നുവെന്ന് മുഖ്യമന്ത്രി

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലീസിന്റെ ഭാഗമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പോലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പോലീസിന്റെ മികവാര്‍ന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തമുഖത്ത് കേരളാ പോലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Keralam

സംസ്ഥാനത്ത്‌ വിപുലമായ സ്വാതന്ത്യ്രദിന പരിപാടികള്‍ ; സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി

തിരുവനന്തപുരം: വിപുലമായ സ്വാതന്ത്യ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാനം. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക […]

Keralam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗം; പരാതിയില്‍ ഹൈക്കോടതി അടുത്ത മാസം വാദം കേള്‍ക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് ശശി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. ലോകായുക്തയിലെ പരാതിക്കാരന്‍ കൂടിയാണ് ശശികുമാര്‍. മുഖ്യമന്ത്രി പിണറായി […]

Keralam

സംസ്ഥാന സർക്കാർ നേട്ടങ്ങൾ 5 സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം : പിണറായി സർക്കാറിന്റെ പരസ്യം ഇതര സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പരസ്യം നൽകാനാണ് തീരുമാനം. 100 തിയേറ്ററുകളിൽ പരസ്യം പ്രദർശിപ്പിക്കും. സർക്കാർ നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാവും പ്രദർശിപ്പിക്കുക. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് പരസ്യം നൽകുക. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ […]

Keralam

പുനരധിവാസത്തിന് ടൗണ്‍ഷിപ്പുകള്‍; ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം;ദൗത്യം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98പുരുഷന്‍മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ്. 148 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 91 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഡിസ് ചാര്‍ജ് […]