Keralam

സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് ഇ ഡി ഹൈക്കോടതിയില്‍

കൊച്ചി: മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന സിഎംആര്‍എല്‍ കമ്പനിയുടെ വാദം തെറ്റാണെന്നും 2019 ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ 133.82 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. പാരിസ്ഥിതിക വെല്ലുവിളികളടക്കം […]

Keralam

മാസപ്പടി കേസ്; മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ

തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ മൂന്ന് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്‍റെ […]

Keralam

സ്വയംവിമർശനം നടത്തേണ്ടത് മാധ്യമങ്ങളാണ്; മാധ്യമങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

കണ്ണൂർ: സിഎംആർഎൽ കേസിൽ അറസ്റ്റ് മനസിൻ്റെ ആഗ്രഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കമ്പനിക്ക് സേവനത്തിന് പ്രതിഫലമായി അക്കൗണ്ട് വഴി പണം കൈമാറുന്നതിൽ എന്താണ് തെറ്റെന്നും എല്ലാം സുതാര്യവും നിയമപരമായുമാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഇതിൽ കമ്പനി നടത്തിയത് എൻ്റെ മകളായിപോയി എന്ന പ്രത്യേകത മാത്രമേ […]

Keralam

മാസപ്പടി കേസില്‍ ജീവനക്കാരിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തത് നിയമവിരുദ്ധം; ഇഡിക്കെതിരെ സിഎംആര്‍എല്‍ കോടതിയില്‍

കൊച്ചി: മാസപ്പടി കേസില്‍ വനിതാ ജീവനക്കാരിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തത് നിയമവിരുദ്ധമെന്ന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ കോടതിയെ സമീപിച്ചു. ഉദ്യോഗസ്ഥരെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചത് എന്തിനെന്നും സിഎംആര്‍എല്‍ ചോദിക്കുന്നു. ചോദ്യം ചെയ്യലിന്റെ പേരിൽ ഇ‍ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാര്‍ ആരോപിക്കുന്നത്. […]

India

മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്ലിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇഡി നോട്ടീസ്; ഇന്ന് ഹാജരാകണം

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സിഎംആര്‍എല്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാറിനാണ് നോട്ടീസ് അയച്ചത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ ഇന്നലെ ഉച്ചയോടെ തുടങ്ങിയ സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ രണ്ടാം […]

Keralam

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇഡി നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസില്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ  ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. പിണറായി […]

Keralam

സിഎംആര്‍എല്ലിനുള്ള ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി ആരോപണത്തിന് ശേഷം; വൈകിച്ചത്‌ അഞ്ചുവര്‍ഷം

തിരുവനന്തപുരം: സിഎംആര്‍എലിനുള്ള ഖനന  അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം. ഉത്തരവ് ഇറക്കിയത് 2023 ഡിസംബർ 18ന്. 2019 ലെ ആറ്റമിക് ധാതു ഖനനവുമായി ബന്ധപ്പെട്ട നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഖനനം പൊതുമേഖലയിൽ മാത്രം മതിയെന്നും സ്വകാര്യ മേഖലയിൽ ഇതിന് അനുമതിയില്ലെന്നുമായിരുന്നു ഭേദഗതി. ഇതിന് പിന്നാലെ […]

Keralam

മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം തുടങ്ങി; സിഎംആർഎല്ലിന്‍റെ ആലുവയിലെ ഓഫീസിൽ പരിശോധന

കൊച്ചി: മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്‍റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ രാവിലെ 9 മണിമുതൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പരിശോധന ആരംഭിച്ചു. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലാണ് പരിശോധന. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് […]