
നാഗമ്പടം റെയിൽവേ മേൽപാലം : പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങൾ
കോട്ടയം : ഇരുചക്ര വാഹനങ്ങൾ നാഗമ്പടം റെയിൽവേ മേൽപാലം കടന്ന് മറുവശത്ത് എത്തിയാൽ ഭാഗ്യം. പാലത്തിന്റെ പ്രധാന ഗർഡറുകളുടെ മുകളിൽ പാകിയ കോൺക്രീറ്റ് വിണ്ടുകീറി കുഴികൾ രൂപപ്പെട്ടതാണ് യാത്രക്കാരെ ഭയപ്പെടുത്തുന്നത്. മഴവെള്ളം ഒലിച്ചുപോകാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാത്തതും അറ്റകുറ്റപ്പണികൾ സമയത്ത് നടത്താത്തതാണു കോൺക്രീറ്റ് പാളികൾ പൊട്ടിപ്പൊളിയാൻ പ്രധാന കാരണം. […]