Keralam

വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റില്‍ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു

കോതമംഗലം: വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് വീടിൻ്റെ മേല്‍ക്കൂരയും, ആട്ടിന്‍കൂടും തകര്‍ന്നു. പൈങ്ങോട്ടൂർ തെക്കേപുന്നമറ്റം കാട്ടറുകുടിയില്‍ ഷിബുവിൻ്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് അപകടമുണ്ടായത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ ഷിബു പറഞ്ഞു. കടവൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടം തിട്ടപ്പെടുത്തി.

India

അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; ചൈന അതിര്‍ത്തിയിലെ ഹൈവേ ഒലിച്ചുപോയി: വീഡിയോ

അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശില്‍ വന്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മണ്ണിടിച്ചിലില്‍ അരുണാചലിലെ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. ഹുന്‍ലി-അനിനി ഹൈവേ റോഡാണ് തകര്‍ന്നത്. ചൈനയുടെ അതിര്‍ത്തി ജില്ലയായ ദിബാംഗ് താഴ്വരയുമായുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ മേഖലയില്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്നാണ് ദേശീയ പാത-313-ല്‍ […]

World

ബാള്‍ട്ടിമോര്‍ പാലം അപകടം; കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം

ന്യൂയോർക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്ഫോഡ് കോമിക്സാണ് കാർട്ടൂൺ തയാറാക്കിയത്. […]

World

47 വർഷം പഴക്കമുള്ള ബാൾട്ടിമോർ പാലം കപ്പലിടിച്ചു തകർന്നുവീണു: വീഡിയോ

മേരിലാൻഡ്: യുഎസിൽ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. വലിയ കണ്ടെയ്നർ കപ്പൽ ഇടിച്ചതിനെത്തുടർന്നാണ് പാലം തകർന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഏഴോളം പേരും നിരവധി വാഹനങ്ങളും വെള്ളത്തിൽ വീണതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആർക്കെങ്കിലും പരിക്കുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 🚨#BREAKING: Up to […]

India

നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണു; ബീഹാറിൽ ഒരു മരണം

പാട്ന: ബീഹാറിലെ സുപോളിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭേജയ്ക്കും ബകൗറിനും ഇടയിൽ മാരിചയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

World

പള്ളിയുടെ മേൽക്കൂര പൊളിഞ്ഞ് വീണു; 7 പേർക്ക് ദാരുണാന്ത്യം

മെക്സികോ: മാമോദീസ ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് വിശ്വാസികളുടെ മേലേയ്ക്ക് തകര്‍ന്നു വീണത്. നൂറിലധികം ആളുകള്‍ ദേവാലയത്തിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. നാല്‍പതോളം ആളുകളാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയത്. BREAKING 🇲🇽 Tragedy strikes in Ciudad […]