India

ഹരിയാനയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ച് ജെജെപി

മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് അടിപതറുന്നു. നായബ് സിങ് സൈനി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ജന്‍ നായക് ജനതാ പാര്‍ട്ടി (ജെജെപി) ആവശ്യപ്പെട്ട് ഗവണറെ സമീപിച്ചു. ജെജെപി നേതാവ് ദുഷ്യന്ത് ചൗടാലയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു […]

Keralam

മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ തിരിച്ചടി നേരിട്ട സംഭവത്തില്‍ മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുമുന്നണിയെയും സര്‍ക്കാരിനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഘടിത നീക്കമാണ് മാസപ്പടി ആരോപണമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. മാത്യു കുഴല്‍നാടന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. വി ഡി സതീശനേക്കാള്‍ […]

Keralam

കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കും; കെ സുധാകരന്‍

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍. പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാകാം മുഖ്യമന്ത്രിയുടെ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ […]

World

രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്. കോണ്‍ഗ്രസിൻ്റെ പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഏറ്റവും മികച്ച ചെസ്സ് കളിക്കാരന്‍ താനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ചെസ് കളിയിൽ തൻ്റെ പ്രിയപ്പെട്ട കളിക്കാരൻ […]

India

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി, ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിന്‍മാറി. സുചാരിത മൊഹന്തിയാണ് പിന്‍മാറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് പറഞ്ഞാണ് പിന്‍മാറ്റം. മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി പണം അനുവദിക്കുന്നില്ലെന്നും ഫണ്ട് ലഭിക്കുന്നതിനായി എല്ലാ വാതിലുകളും […]

Keralam

വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ ‘യൂത്ത് അലേര്‍ട്ട്’ സംഘടിപ്പിക്കും

വടകര: വടകരയില്‍ നടന്ന വ്യാജ വര്‍ഗീയ പ്രചാരണത്തിനെതിരെ വെള്ളിയാഴ്ച യൂത്ത് അലേര്‍ട്ട് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. ധ്രൂവീകരണ ലക്ഷ്യങ്ങള്‍ക്കെതിരെയാണ് യൂത്ത് അലേര്‍ട്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ടീച്ചറെ അധിക്ഷേപിക്കാന്‍ ഗവേഷണം വരെ നടന്നു. വടകര ഇതിനെയെല്ലാം അതിജീവിക്കും. യൂത്ത് കോണ്‍ഗ്രസാണ് വ്യാജ വര്‍ഗീയ പ്രചാരണത്തിന് നേതൃത്വം […]

India

കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാകിസ്ഥാൻ്റെ അനുയായികളാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖം പാകിസ്ഥാനാണ്. കോൺഗ്രസിനായി പ്രാർഥിക്കുകയാണ് പാകിസ്ഥാൻ നേതാക്കൾ. വോട്ട് ജിഹാദിനായി മുസ്‍ളിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇൻഡ്യ മുന്നണി. കോൺഗ്രസിൻ്റെ ലക്ഷ്യങ്ങൾ അപകടകരമാണെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി […]

India

സംവരണ വിവാദത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സംവരണ വിവാദത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ എസ് സി, എസ് ടി, ഒ ബി സി സംവരണം നിശബ്ദമായി ഇല്ലാതാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അന്ധമായ സ്വകാര്യവല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതാക്കി ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സംവരണം ബിജെപി […]

India

മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

ദില്ലി : കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സഖ്യത്തിൻ്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു. അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാർത്ഥികൾക്കാണ് പ്രധാനമന്ത്രി […]

India

രേവന്ത് റെഡ്ഢി നാളെ ഹാജരാകില്ല; സമൻസിന് മറുപടി നൽകും

ദില്ലി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി നാളെ ദില്ലി പോലീസിന് മുൻപാകെ ഹാജരായേക്കില്ലെന്ന് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി സമൻസിന് മറുപടി നൽകാനാണ് തീരുമാനം. ഇക്കാര്യത്തിൽ കോൺഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്. അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ […]