India

ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല്‍ ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല്‍ ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍. ആവശ്യമെങ്കില്‍ ഇസ്ലാമാബാദിനോട് സംസാരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അയല്‍രാജ്യത്തെ ബഹുമാനിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. അവരുടെ പക്കല്‍ ആറ്റം ബോംബ് ഉണ്ട്. നമ്മുടെ പക്കലുമുണ്ട്. എന്നാല്‍ ഒരു […]

India

സോണിയ ഗാന്ധിക്കെതിരെ ആക്ഷേപവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

പാട്‌ന: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ആക്ഷേപവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. 2008-ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ നേതാവാണ് സോണിയ ഗാന്ധിയെന്ന് ജെ പി നദ്ദ വിമർശിച്ചു. ബിഹാറിലെ മധുബനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബട്‌ല […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘താലിമാല’ പരാമർശത്തിൽ രൂക്ഷഭാഷയിൽ മറുപടിയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിൽ രൂക്ഷഭാഷയിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷങ്ങൾ പിന്നിട്ടു. അതിൽ 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും അവരുടെ താലിമാലകളോ സ്വത്തു വകകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്‍റെ അമ്മ അവരുടെ താലിമാല […]

Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. അഞ്ച് ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണം നടത്തുക. രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനായി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍നിര വരും ദിവസങ്ങളില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ എത്തും. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന […]

India

രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം. അമളി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ബോര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം മാറ്റുകയും ചെയ്തു. മധ്യപ്രദേശിലെ മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഫഗ്ഗന്‍ സിങ് കുലസ്‌തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് […]

Keralam

കോൺഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഎമ്മിലേക്ക്; ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവച്ചാണ് സിപിഎം പ്രവേശനത്തിന് ഒരുങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് പാർട്ടി വിടുന്നത്. […]

Keralam

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. 1991-1995 കാലയളവില്‍ നാലാം കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു തവണ കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി. […]

Keralam

‘ധർമ്മടത്ത് സ്ഥാനാർത്ഥിയായത് ഗതികെട്ട്, നേതൃത്വം തഴഞ്ഞു’; കണ്ണൂരിൽ ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

കോൺഗ്രസ് നേതാവും കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് പാർട്ടിവിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനമെന്ന് രഘുനാഥ് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രഘുനാഥ്.  പാർട്ടി തന്നെ ഒറ്റപ്പെടുത്തുകയാണെന്നും നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയുമാണ് പാർട്ടി […]

Keralam

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ. സംസ്കാരം നാളെ വൈകീട്ട് നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയിൽ. കുടിയേറ്റ മേഖലയിൽ നിന്നുള്ള നേതാവെന്ന നിലയിൽ […]

Keralam

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ  വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്.  മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ […]