Keralam

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് […]

India

ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല ; മല്ലികാർജുൻ ഖർ​ഗെ

ഡല്‍ഹി: സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണം. […]

Keralam

ഭരണഘടനയും, ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കപ്പെടണം. ഇന്ത്യ മറ്റൊരു രാജ്യത്തിനും താഴെയാകാന്‍ അനുവദിക്കരുതെന്നും ഈദ് ആശംസയില്‍ കാന്തപുരം പറഞ്ഞു. വ്യവസ്ഥാപിതമായ ചട്ടങ്ങളും നിയമങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ആ സല്‍പ്പേരുകൊണ്ടാണ് വലിയ രാഷ്ട്രങ്ങള്‍ പോലും ഇന്ത്യയെ […]