Keralam

കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു; നടപടി പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളിൽ

മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പി. രാജുവിൻ്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. നേരത്തെ പുറത്താക്കണമെന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നുവെന്നിരുന്നത്. എന്നാല്‍ കെഇ ഇസ്മയിലിനെ പാര്‍ട്ടിയുടെ വൃത്തത്തില്‍ […]

Keralam

പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ നടത്തിയ പരസ്യ പ്രതികരണം; കെ ഇ ഇസ്മയിലിനോട് വിശദീകരണം തേടാൻ സിപിഐ

മുന്‍ എംഎൽഎയും  സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജുവിന്‍റെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ നടപടിയെടുക്കാൻ ഒരുങ്ങി സിപിഐ. നടപടി എടുക്കുന്നതിന് മുന്നോടിയായി പാർട്ടി ഇക്കാര്യങ്ങളിൽ ഇസ്മയിലിനോട് വിശദീകരണം തേടും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻ്റേതാണ് തീരുമാനം. […]

Keralam

സിപിഐ നേതാവ് പി രാജുവിന് വിടനൽകി ജന്മനാട്; മൃതദേഹം സംസ്‌കരിച്ചു

പോരാട്ടത്തിൻ തെരുവീഥികളിൽ എറണാകുളത്തെ സിപിഐയെ നയിച്ച പി രാജുവിന് നാടുവിട നൽകി. കെടാമംഗലത്തെ വീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. എന്നാൽ സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ […]

Keralam

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. അര്‍ബുദബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായും പി രാജു മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് ഇദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ […]

Keralam

‘ബ്രൂവറിയില്‍ പിണറായി നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയായി, കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥ’:കെ സുരേന്ദ്രന്‍

ബ്രൂവറി വിഷയത്തില്‍ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി സതീശനും യുഡിഎഫ് നേതാക്കളും പത്രസമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണ്. പാലക്കാടിന്റെ പരിസ്ഥിതി തകര്‍ക്കുന്ന ഒരു പദ്ധതിയും ബിജെപി […]

Keralam

സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ചയിൽ രാഷ്ട്രീയ ഉളളടക്കമില്ല; ബിനോയ് വിശ്വം

സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ചകൾക്ക് രാഷ്ട്രീയ ഉളളടക്കമില്ലെന്ന് വിമർശിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ മുഖമാസികയായ നവയുഗത്തിൽ എഴുതുന്ന ബ്രാഞ്ച് സെക്രട്ടറിമാർക്കുളള കുറിപ്പിലാണ് വിമർശനം. പല ബ്രാഞ്ചുകളുടെയും പ്രവർത്തന റിപ്പോർട്ട് ശുഷ്കമായിരുന്നു. മേൽഘടകങ്ങൾ ഏൽപ്പിച്ച കാര്യങ്ങൾ യാന്ത്രികമായി ചെയ്തതിൻെറ വിരസ വിവരണം മാത്രമായിരുന്നു റിപ്പോർട്ടുകളെന്നാണ് ബിനോയ് വിശ്വത്തിൻെറ […]

Keralam

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍- എഞ്ചിനീയറിങ്ങ് കോഴ്‌സുകളടക്കം നടത്താന്‍ അനുമതി നല്‍കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍പ് ബില്ലില്‍ ആശങ്കയറിയിച്ച സിപിഐ മന്ത്രിമാരുമായി ഇന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു ചര്‍ച്ച നടത്തും. […]

India

മത്സരിച്ച ആറ് സീറ്റിലും 500 വോട്ടുകള്‍ തികച്ചു നേടാനായില്ല; നോട്ടയ്ക്കും പിന്നില്‍; ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ സ്ഥിതി ഇങ്ങനെ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കനത്ത നാണക്കേട്. ആറ് സീറ്റില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ചു നേടാന്‍ ആയില്ല. ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും ഏറെ പിന്നിലാണ് ഇടത് പാര്‍ട്ടികള്‍. ദേശീയ പാര്‍ട്ടിയായ സിപിഐഎം രണ്ട് സീറ്റുകളില്‍ ആണ് ഡല്‍ഹി നിയമ സഭ […]

Keralam

എറണാകുളത്ത് സിപിഐ – സിപിഐഎം സംഘർഷം; സിപിഐ നേതാവിന് പരുക്ക്

എറണാകുളം വൈപ്പിൻ മാലിപ്പുറത്ത് സിപിഐ – സിപിഐഎം സംഘർഷം. സിപിഐ എളങ്കുന്നപുഴ ലോക്കൽ കമ്മിറ്റി അംഗം ജിതേഷിന് പരുക്കേറ്റു. സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പരാതി. മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സിപിഐയുടെ ആരോപണം സിപിഐഎം നിഷേധിച്ചു. അതേസമയം 24-ാം പാർടി […]

Uncategorized

സിപിഐ വികസനം മുടക്കികൾ അല്ല, ബ്രൂവറിയിൽ സർക്കാരിനൊപ്പം; ബിനോയ് വിശ്വം

വൻകിട മദ്യനിർമാണ ശാലയിൽ സർക്കാർ തീരുമാനത്തെ പിന്തുണച്ച് സിപിഐ. എതിർക്കേണ്ടതില്ലെന്ന് സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. സിപിഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസനം മുടക്കികൾ അല്ല. കുടിവെള്ളം മുടക്കിയുള്ള വികനമല്ല വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി […]