Keralam

സിപിഐഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ

സിപിഐഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന് ആര്‍എസ്എസ് മനസ്സാണെന്നാണ് അന്‍വറിന്റെ പുതിയ ആരോപണം.  ന്യൂനപക്ഷങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടുനിന്നു. നാളത്തെ പൊതുസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു. പി വി അന്‍വര്‍മായുള്ള ബന്ധം […]

Keralam

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ വിവാദങ്ങൾ കനക്കുന്നതിനിടെ കടുത്ത നിലപാടുമായി സിപിഐ

തിരുവനന്തപുരം : എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ വിവാദങ്ങൾ കനക്കുന്നതിനിടെ കടുത്ത നിലപാടുമായി സിപിഐ. എഡിജിപിയെ മാറ്റിയേ തീരൂവെന്നും ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോ​ഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.  ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് […]

Keralam

എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം; പൂരം കലക്കലിൽ വീണ്ടും വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സിപിഐ. അന്വേഷണ റിപ്പോർട്ട് റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴി വക്കുന്നു എന്ന പേരിൽ പാർട്ടി മുഖപത്രം ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമർശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്, ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്ന പരിഹാരത്തിന് […]

Uncategorized

എഡിജിപിയുടെ തൃശൂർപൂരം റിപ്പോർട്ട് ‘തട്ടിക്കൂട്ട്’; പരിഹാസവുമായി സിപിഐ മുഖപത്രം

എഡിജിപി എം ആർ അജിത്കുമാർ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിനെ പരിഹസിച്ച് സിപിഐ മുഖപത്രം. ‘കലക്കാതെ കലങ്ങുന്ന നീർച്ചുഴിപോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. എസ്പിയുടേയും നടത്തിപ്പുകാരുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണ് ഇതെന്നും എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ’? എന്നുമായിരുന്നു മുഖപത്രത്തിലെ വിമർശനം. […]

Keralam

ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ

ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ. ‘പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്. ഉംറയ്ക്കായി പുറപ്പെടുന്നതിനായി ദുബായിൽ എത്തിയ ചിത്രമാണ് എംഎൽഎ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇതിനിടെ , 2022ൽ മുഹമ്മദ് മുഹ്സിൻ നായകനായി അഭിനയിച്ച ‘തീ’ […]

Keralam

എഡിജിപിയെ ചുമതലയിൽ നിന്ന് നീക്കണം ; കടുത്ത നിലപാടുമായി സിപിഐ

എഡിജിപി എം ആർ അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്‍തി പരസ്യമാക്കി സിപിഐ. ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പോലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കമെന്ന് സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു വിമർശിച്ചു. പാർട്ടി മുഖപത്രം ആയ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. ഉന്നത […]

Keralam

‘എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിന്’; വി ഡി സതീശന്‍

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിനാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതോടെ ഇതു വെളിപ്പെട്ടു. ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുപോലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആരോപണം നേരിടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും, എസ്പി ഉള്‍പ്പെടെ […]

Keralam

‘എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ല; സർക്കാരിന് സമയം വേണമെങ്കിൽ എടുക്കാം’; ബിനോയ് വിശ്വം

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നിലപാടാണിതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സർക്കാരിന് സമയം വേണമെങ്കിൽ എടുക്കാം. എഡിജിപി എന്തിന് ആർഎസ്എസ് നേതാക്കളെ കാണുന്നു എന്നാണ് ചോദ്യം, അതിന് ഉത്തരം വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച […]

Keralam

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ; അജിത് കുമാറിനെതിരെ കർശന നടപടി വേണമെന്ന് സിപിഐ

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ. മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ നടപടികളെ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വം സിപിഐഎമ്മിനെ അറിയിച്ചു.  വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എം ആർ […]

Keralam

കർഷക ക്ഷേമനിധി ബോർഡ് പദ്ധതി നടപ്പാക്കാത്തത് വഞ്ചനയെന്ന് കിസാൻസഭ

കണ്ണൂർ : എൽ.ഡി.എഫ്. സർക്കാർ അഭിമാനപൂർവം അവതരിപ്പിച്ച കർഷകക്ഷേമനിധി ബോർഡിന്റെ പദ്ധതികൾക്ക് അംഗീകാരമായില്ല. കർഷകരോടുള്ള വഞ്ചനയാണെന്ന വിമർശവുമായി സമരത്തിലേക്ക് നീങ്ങുകയാണ് സി.പി.ഐ.യുടെ കർഷകസംഘടനയായ കിസാൻസഭ. പദ്ധതിക്ക് അംഗീകാരം തേടിയുള്ള ഫയൽ മൂന്നരവർഷമായി ധനവകുപ്പിന്റെ മുൻപാകെയാണ്. ആനുകൂല്യം നൽകാനുള്ള ധനസ്രോതസ്സ് സംബന്ധിച്ച തർക്കമാണ് അനുമതി വൈകാൻ ഇടയാക്കുന്നത്. വകുപ്പ് ആവശ്യപ്പെട്ടതുപ്രകാരം […]