
‘ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചത് രണ്ടാം പിണറായി സർക്കാർ; യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല’; എംവി ഗോവിന്ദൻ
ജനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഭവ സമാഹരണം മാത്രം ആണ് ഇപ്പോൾ തീരുമാനിച്ചത്. നവകേരള നയരേഖയെ പ്രതിനിധികൾ പിന്തുണച്ചു. എൽഡിഎഫിൽ ചർച്ച ചെയ്തശേഷം നടപ്പാക്കും. ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചതാണ് രണ്ടാം പിണറായി സർക്കാരെന്നും എംവി ഗോവിന്ദൻ. […]