Keralam

“കൊലപാതക രാഷ്ട്രീയത്തെ സിപിഎം തള്ളി പറയുന്ന ദിവസം സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കും”; കെ. സുധാകരൻ

കണ്ണൂർ: കൊലപാതക രാഷ്ട്രീയത്തെ എന്ന് സിപിഎം തള്ളിപറയുന്നുവോ അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കൊലയാളികളെ കൊലയ്ക്ക് വേണ്ടി നിയോഗിക്കുന്നതും പാർട്ടിയാണെന്നും യഥാർഥ പ്രതികൾക്ക് പകരം ഡമ്മി പ്രതികളെയാണ് അടുത്ത കാലത്തു […]

Keralam

സോഷ‍്യൽ മീഡിയയിൽ മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷ പരാമർശം; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ കേസെടുത്തു

മൂവാറ്റുപുഴ : സോഷ‍്യൽ മീഡിയയിൽ മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷ പരാമർശം നടത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ കേസെടുത്തു. ആവോലി സിപിഎം ലോക്കൽ സെക്രട്ടറി എം.ജെ. ഫ്രാൻസിസിന് എതിരേയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തിരിക്കുന്നത്. എസ്ഡിപിഐ പ്രവർത്തകന്‍റെ പരാതിയിലാണ് നടപടി. കലാപാഹ്വാനം, ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് […]

Keralam

‘എല്ലാ പദവികളും ഒഴിയുന്നു, സാധാരണ പാർട്ടി പ്രവർത്തകനായി തുടരും’; പിണങ്ങി പത്മകുമാർ

പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പരസ്യ പ്രതിഷേധവുമായി സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ. പത്മകുമാർ. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും പത്മകുമാർ വ്യക്തമാക്കി. പാർലമെന്‍ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റി […]

Keralam

വിലക്ക് അംഗങ്ങള്‍ക്ക് മാത്രം; പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം; വിശദീകരണവുമായി എംവി ഗോവിന്ദന്‍

കൊല്ലം: മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം. മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. […]

Keralam

പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ

കണ്ണൂർ : പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രായപരിധി, ടേം വ്യവസ്ഥയിൽ പാർട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണ്. കൂടുതൽ യുവതീ -യുവാക്കൾ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവർക്ക് കൂടി പരിഗണന […]

Keralam

എസ്എഫ്ഐക്ക് പുതിയ അമരക്കാർ

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്. ഭാരവാഹികളായി ഇരുവരെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി […]

Keralam

എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അത് നിര്‍ത്തിവെക്കേണ്ട കാര്യമില്ല. ആ പ്രക്രിയ മുന്നോട്ടുപോകുമ്പോള്‍ തന്നെ വിഷയത്തില്‍ ആരൊക്കെയായി ചര്‍ച്ച നടത്തണോ, അതു നടത്തി മുന്നോട്ടു പോകും. എം വി ഗോവിന്ദന്‍ പറഞ്ഞു. ഒയാസിസ് […]

Keralam

‘ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെ പറ്റിയല്ല, കൂടുതല്‍ ഒന്നും പറയുന്നില്ല’; വിവാദ പരാമര്‍ശവുമായി എംവി ഗോവിന്ദന്‍

തൊടുപുഴ: ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നതായും അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രിയില്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ലെന്നും അതിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അത് മഹത്തരമാണെന്നും പറയുന്നതാണ് ആര്‍ഷഭാരത സംസ്‌കാരം. […]

India

പ്രായപരിധി മാനദണ്ഡം: പിണറായിക്ക് ഇളവു നല്‍കുന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍; പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തില്‍ പിണറായി വിജയന് ഇളവ് നല്‍കണമോ എന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. 75കഴിഞ്ഞ പിണറായിക്ക് കഴിഞ്ഞ തവണ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയായതിനാലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 24ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് […]

Keralam

മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പാര്‍ട്ടി നല്‍കിയത് വലിയ പിന്തുണ: യു പ്രതിഭ

ആലപ്പുഴ : തന്റെ മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്ന് യു പ്രതിഭ എംഎല്‍എ. മകനുള്‍പ്പെട്ട കഞ്ചാവ് കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു അവര്‍. ചില മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയോടെ വാര്‍ത്ത നല്‍കി. മകന്റെ ലഹരിക്കേസിലില്‍ പാര്‍ട്ടിയെ ആരും വലിച്ചിഴയ്‌ക്കേണ്ട. വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്നും […]