Keralam

സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്; ‘വിളിച്ചതിനു നന്ദി, സാങ്കേതികമായി വരാനാവില്ല’: പി കെ. കുഞ്ഞാലികുട്ടി

സിപിഎമ്മിന്റെ പലസ്തീൻ ഐക്യ ദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. റാലിയിൽ പങ്കെടുക്കുന്നത് യു ഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. സിപിഎം ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ”എല്ലാവരും പലസ്തീനൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി പറഞ്ഞു. എന്നാൽ യുഡിഎഫിനൊപ്പം നിൽക്കുന്ന കക്ഷി എന്ന […]

India

ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടി; രണ്ട് മണ്ഡലങ്ങളിലും തോറ്റു

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി. ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയും പ്രതിപക്ഷമായ സിപിഎമ്മും തമ്മിലാണ് മത്സരം നടന്നത്. കോണ്‍ഗ്രസും തിപ്ര മോദയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ബിജെപിക്കായി ബോക്സാനഗറിൽ നിന്ന് തഫജ്ജൽ ഹൊസൈനും ധൻപുരില്‍ നിന്ന് ബിന്ദു […]

Keralam

ഞങ്ങളുടെ സ്വത്ത് വിവരം മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ടതില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

ഇടുക്കി: തങ്ങളുടെ സ്വത്ത് വിവരങ്ങൾ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സിപിഎം ഈ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുള്ള പാർട്ടിയാണ്. നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാർട്ടിയുടെ അച്ചടക്കം നോക്കി പ്രവർത്തിക്കുന്നവരാണ്. സിപിഎമ്മിനെ നന്നാക്കാൻ കുഴൽനാടൻ ശ്രമിക്കേണ്ട. സിപിഎം […]

Keralam

‘ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; സിപിഐഎം കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സുധാകരൻ

തന്നെ അങ്ങനെയൊന്നും കൊല്ലാൻ പറ്റില്ലെന്ന് കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം പദ്ധതിയിട്ടിരുന്നുവെന്ന ജി ശക്തിധരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ‘ഞാൻ ഒരു ദൈവ വിശ്വാസിയാണ്, ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’ എന്നും സുധാകരൻ പറഞ്ഞു. തന്നെ കൊല്ലാൻ […]

Keralam

ഭീമന്‍ രഘുവും ബിജെപി വിട്ടു; മുഖ്യമന്ത്രിയെ കണ്ടശേഷം സിപിഎമ്മിൽ ചേരും

സംവിധായകന്‍ രാജസേനന് പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീമന്‍ രഘു പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം ബിജെപി വിടാനുള്ള കാരണം വ്യക്തമാക്കുമെന്നും ഭീമന്‍ രഘു കൂട്ടിച്ചേർത്തു ”രാഷ്ട്രീയ പ്രവര്‍ത്തനം ഒരുപാട് ഇഷ്ടപ്പെടുന്ന ആളായതിനാലാണ് […]

Keralam

മന്ത്രി വി. അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: കായിക വകുപ്പു മന്ത്രി വി അബ്‌ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു. നാഷണൽ […]

Keralam

സിപിഎം മുൻ എം ൽ എ എം ചന്ദ്രൻ അന്തരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലമായി […]

Keralam

തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ്; നേതാക്കള്‍ക്കെതിരെ സിപിഐഎം അന്വേഷണം

തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ സിപിഐഎം അന്വേഷണം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം. സംഘടനാ രംഗം ശുദ്ധീകരിക്കുന്നതിന്റെ തുടര്‍ച്ചയായി നാല് ഏരിയാ സെക്രട്ടറിമാരെ മാറ്റാനും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയില്‍ തീരുമാനമായി. പാര്‍ട്ടിയേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് […]

District News

പാലായില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം; ജോസിന്‍ ബിനോ സ്ഥാനാര്‍ത്ഥി

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. സിപിഎം ജില്ലാ നേതൃത്വം മുന്നോട്ടുവെച്ച ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി. ജോസിന്‍ ബിനോ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. രണ്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രയായാണ് ജോസിന്‍ വിജയിച്ചത്.  നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് താല്‍പ്പര്യം. […]

No Picture
Keralam

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനത്തിൽ സിപിഎമ്മിനുള്ളിൽ പുതിയ വിവാദം. തീരുമാനം പാർട്ടി അറിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുപറഞ്ഞു. ”ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കും”- എം വി […]